Alt Image
സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യനെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാതെ ടീന അംബാനി

നിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയുടെ പ്രതിസന്ധികൾ വർദ്ധിക്കുന്നതായി സൂചന. 40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്യലിന് വിളിച്ചിരുന്നെങ്കിലും അവർ ഹാജരായില്ല. ഇതോടെ അവർക്ക് പുതിയ സമൻസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഏജൻസി.

തിങ്കളാഴ്ച (ഫെബ്രുവരി 9) ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് ടീന അംബാനിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്ത് അവർ എത്തിയില്ല. ഇതേത്തുടർന്ന് ഉടൻ തന്നെ രണ്ടാമത്തെ സമൻസ് അയക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

അനിൽ അംബാനിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും പേരിൽ ആരോപിക്കപ്പെടുന്ന വലിയ തോതിലുള്ള ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു
സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരെയുള്ള (ADAG) കേസുകൾ അന്വേഷിക്കാൻ ഇഡി ഒരു പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകിയിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അഡീഷണൽ ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സംഘത്തെ നയിക്കുന്നത്. അര ഡസനോളം മറ്റ് ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി ഈ കേസിൽ സുപ്രധാന ഇടപെടൽ നടത്തിയത്. അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തിൽ കാലതാമസം ഉണ്ടാകുന്നുവെന്ന് നിരീക്ഷിച്ച കോടതി, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഉത്തരവിടുകയായിരുന്നു. കേസ് സിബിഐയും (CBI) സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

ന്യൂയോർക്കിലെ ഫ്ലാറ്റും മറ്റ് ഇടപാടുകളും
റിലയൻസ് ഗ്രൂപ്പിലെ മുതിർന്ന എക്സിക്യൂട്ടീവ് പുനീത് ഗാർഗിനെ കഴിഞ്ഞ ആഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ടിന അംബാനി ഉൾപ്പെടെയുള്ളവർക്ക് ഇടപാടുകളിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ന്യൂയോർക്കിലെ മാൻഹട്ടനിൽ 70 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. റിലയൻസ് കമ്മ്യൂണിക്കേഷൻസിന് ബാങ്കുകളിൽ നിന്ന് ലഭിച്ച തുക ഇത്തരത്തിൽ വകമാറ്റിയെന്നാണ് സംശയിക്കുന്നത്.

മുൻപ് നടന്ന നടപടികൾ
കഴിഞ്ഞ ഒരു വർഷമായി അനിൽ അംബാനിക്കും കമ്പനികൾക്കുമെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. ഇതിനോടകം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ഏകദേശം 12,000 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളിൽ നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ 132 ഏക്കറിലധികം ഭൂമിയും ഇഡി താൽക്കാലികമായി പിടിച്ചെടുത്തിരുന്നു.

അനിൽ അംബാനി രാജ്യം വിടില്ലെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലൂടെ വൻതുക ലോണുകൾ തരപ്പെടുത്തിയെന്ന ആരോപണത്തിൽ സിബിഐയും കർശനമായ പരിശോധനകൾ നടത്തിവരികയാണ്.

അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എഡിഎജി ഗ്രൂപ്പിലെ കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും.

X
Top