കേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍സംസ്ഥാനത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട് തലശ്ശേരിയിൽആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നു

റെക്കോര്‍ഡ് ഉത്പാദനവും വില്‍പനയും രേഖപ്പെടുത്തി എംഒഐഎല്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാംഗനീസ് ഖനി കമ്പനി, എംഒഐഎല്‍ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4.36 ലക്ഷം മെട്രിക് ടണ്‍ മാംഗനീസ് അയിര് ഉല്‍പാദിപ്പിച്ചു. എക്കാലത്തേയും ഉയര്‍ന്ന പാദാടിസ്ഥാനത്തിലുള്ള ഉത്പാദനമാണിത്. മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ഉത്പാദനം 35 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

വില്‍പനയിലും കമ്പനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 3.96 ലക്ഷം മെട്രിക് ടണ്‍ വില്‍പനയാണ് എംഒഐഎല്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 39 ശതമാനം നേട്ടം.

പര്യവേക്ഷണ രംഗത്തും കമ്പനി സജീവമാണ്. ഒന്നാം പാദത്തില്‍ 20,086 മീറ്റര്‍ ഏറ്റവും മികച്ച ത്രൈമാസ പര്യവേക്ഷണ കോര്‍ ഡ്രില്ലിംഗ് നടത്തി.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയതിനേക്കാള്‍ 3.8 മടങ്ങ് അധികം.

പര്യവേക്ഷണം കൂടുതല്‍ മെച്ചപ്പെട്ട ഉത്പാദത്തിലേയ്ക്ക് കമ്പനിയെ നയിക്കും. കൂടാതെ പുതിയ മാംഗനീസ് ഖനികള്‍ തുറക്കാനും സാധിക്കും.

X
Top