നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്

കൊച്ചി: ട്രാവന്‍കൂര്‍ റയോണ്‍സിന്‍റെ ഭൂമിയില്‍ പാരിസ്ഥിതിക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങളായിരിക്കും ആരംഭിക്കുകയെന്ന് മന്ത്രി പി. രാജീവ്.

കിന്‍ഫ്ര ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇലക്ട്രോണിക് പാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ വരുന്നതോടെ പെരുമ്പാവൂരിന്‍റെ മാത്രമല്ല കേരളത്തിന്‍റെ തന്നെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായങ്ങള്‍ ആരംഭിക്കുക. ആകെയുള്ള 68 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറാണ് നിലവില്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിയിട്ടുള്ളത്.

ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്‍റെ അംഗീകാരം കൂടി ലഭിച്ചാല്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കും.

പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ ബഫര്‍ സോണ്‍ പാലിച്ച് വേണം നിര്‍മാണം നടത്താന്‍. റോഡുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷം 18.43 ഏക്കര്‍ പ്രദേശമാണ് ഉപയോഗിക്കാന്‍ കഴിയുക.

X
Top