സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

63 കോടി രൂപ സമാഹരിച്ച് പോയിന്റ്-ഓഫ്-സെയിൽ സ്റ്റാർട്ടപ്പായ ക്യൂബസ്റ്റർ

ബാംഗ്ലൂർ: ചിരാട്ടെ വെഞ്ചേഴ്‌സ്, ഒമിഡ്യാർ നെറ്റ്‌വർക്ക് ഇന്ത്യ, ഫ്‌ളൂറിഷ് വെഞ്ച്വേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി 63 കോടി രൂപ സമാഹരിച്ചതായി മൊബൈൽ അധിഷ്ഠിത പോയിന്റ്-ഓഫ്-സെയിൽ (പിഒഎസ്) സ്റ്റാർട്ടപ്പായ ക്യൂബസ്റ്റർ അറിയിച്ചു. ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ഡിഎംഐ സ്പാർക്കിൾ ഫണ്ട് അൺപ്രൈം ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർസ് എന്നിവരും ഈ റൗണ്ടിൽ പങ്കെടുത്തു. വ്യാപാരികളുടെ വളർച്ച, ഉൽപ്പന്ന മെച്ചപ്പെടുത്തലുകൾ, വിതരണ ശൃംഖലയുടെ സ്കെയിലിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2016-ൽ വരുൺ ടാൻഗ്രി സ്ഥാപിച്ച ക്യൂബസ്റ്റർ ഒരു ഫുൾ-സ്റ്റാക്ക് മൊബൈൽ പിഒഎസ് ആപ്ലിക്കേഷൻ ദാതാവാണ്. ഇത് ഒരൊറ്റ ആപ്ലിക്കേഷനിൽ നിന്ന് ബില്ലിംഗ്, ഇൻവെന്ററി, ഡെയ്‌ലി ലെഡ്ജർ, കസ്റ്റമർ ലോയൽറ്റി പ്രോഗ്രാമുകൾ എന്നിവ കൈകാര്യം ചെയ്യാൻ ബിസിനസുകളെ സഹായിക്കുന്നു.

ചെറിയ കിരാന സ്റ്റോറുകൾ, റീട്ടെയിൽ, റെസ്റ്റോറന്റ് സ്ഥാപനങ്ങൾ, ഫാഷൻ, വസ്ത്രങ്ങൾ, ഓട്ടോമൊബൈൽ സ്റ്റോറുകൾ എന്നിവയിലുടനീളമാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ആൻഡ്രോയിഡ്-കാർഡ് അടിസ്ഥാനമാക്കിയുള്ള സ്വൈപ്പിംഗ് മെഷീനുകൾ ഉൾപ്പെടെ എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും ക്യൂബസ്റ്റർ പ്രവർത്തിക്കുന്നു. ക്യൂബസ്റ്റർ ഉപയോഗിച്ച് വ്യാപാരികൾക്ക് അവരുടെ മുഴുവൻ ബിസിനസ്സ് പ്രവർത്തനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാനാകും. 2025-ഓടെ 10 ദശലക്ഷം വ്യാപാരികളെങ്കിലും തങ്ങളുടെ പ്ലാറ്റഫോമിൽ എത്തിക്കുക എന്നതാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം പറഞ്ഞു.

നിലവിൽ, അയൽപക്കത്തുള്ള കിരാന സ്റ്റോറുകൾ മുതൽ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL), ടാറ്റ, ഐടിസി എന്നിവയുൾപ്പെടെയുള്ള വൻകിട സംരംഭങ്ങൾ വരെയുള്ള 20,000-ത്തിലധികം വ്യാപാരികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ബോർഡ് ചെയ്തിട്ടുണ്ടെന്ന് ക്യൂബസ്റ്റർ അവകാശപ്പെടുന്നു. 2022 മെയ് മാസത്തിൽ 130 കോടിയിലധികം മൂല്യമുള്ള 1.1 ദശലക്ഷത്തിലധികം ഇൻവോയ്‌സുകൾ സ്റ്റാർട്ടപ്പ് പ്രോസസ്സ് ചെയ്തിട്ടുണ്ട്. 

X
Top