കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

മൊബിക്വക്കിന്റെ നഷ്ടം വര്‍ദ്ധിച്ചു

മുംബൈ:ഫിന്‍ടെക്ക് സ്ഥാപനമായ മൊബിക്വിക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 41.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ നഷ്ടമായ 6.6 കോടി രൂപ അപേക്ഷിച്ച് വളരെ കൂടുതലാണ്.

അതേസമയം തൊട്ട് മുന്‍പാദത്തെ അറ്റ നഷ്ടമായ 56 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് പാദത്തിലേത് കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 281.6 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം ഇടിവ്. എങ്കിലും മുന്‍പാദത്തില്‍ രേഖപ്പെടുത്തിയ 278.5 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ വരുമാനം വര്‍ദ്ധിപ്പിക്കാനായി.

പ്രവര്‍ത്തന വരുമാനം 271.4 കോടി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 20.7 ശതമാനമിടിഞ്ഞപ്പോള്‍ തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് വര്‍ദ്ധന രേഖപ്പെടുത്തി.

സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിലെ ഇടിവാണ് കമ്പനിയ്ക്ക് തിരിച്ചടിയാകുന്നത്.

സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനം 170.7 കോടി രൂപയില്‍ നിന്നും കൂപ്പുകുത്തി 58.3 കോടി രൂപയായി.

X
Top