ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഐപിഒ: 12 മാസത്തിനുള്ളില്‍ കരട് രേഖകള്‍ സമര്‍പ്പിക്കാനൊരുങ്ങി മൊബിക്വിക്ക്

ന്യൂഡല്‍ഹി: പേയ്മെന്റ് സേവന ദാതാവായ മൊബിക്വിക്ക് അടുത്ത 12-18 മാസത്തിനുള്ളില്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) കരട് രേഖകള്‍ ഫയല്‍ ചെയ്യും, കമ്പനിയുടെ ചെയര്‍പേഴ്സണും കോഫൗണ്ടറും സിഒഒയുമായ ഉപാസന ടാക്കു പറഞ്ഞു.

‘അടുത്ത 12-18 മാസത്തിനുള്ളില്‍ ഒരു ഐപിഒ ഫയല്‍ ചെയ്യാന്‍ ഞങ്ങള്‍ വീണ്ടും തയ്യാറാണ്. 2023 മാര്‍ച്ചില്‍ ഫയല്‍ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നടന്നില്ല. എന്നാല്‍ ഇത്തവണ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു,’ ടാക്കു പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഒരു ടെക് കമ്പനിക്കും അതിന്റെ ഐപിഒയ്ക്ക് സെബിയില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ല.

കമ്പനിയ്ക്ക് ലഭ്യമായ ഐപിഒ അനുമതി 2022 നവംബറില്‍ കാലഹരണപ്പെട്ടിരുന്നു. മുഖ്യ എതിരാളി പേടിഎമ്മിനേറ്റ തിരിച്ചടിയാണ് ഐപിഒ നീട്ടിവയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. അമേരിക്കന്‍ എക്സ്പ്രസ് കമ്പനി, സിക്വോയിയ കാപിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയുള്ള കമ്പനി ‘ ഇപ്പോള്‍ വാങ്ങി, പിന്നീട് പണം നല്‍കുന്ന’ സേവനങ്ങളില്‍ മുന്‍നിരയിലാണ്.

100 മില്ല്യണ്‍ രജിസ്റ്റേഡ് വരിക്കാരാണ് കമ്പനിയ്ക്കുള്ളത്. കഴിഞ്ഞവര്‍ഷം അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്നും ഫണ്ട് ലഭ്യമായതോടെ മൊബിക്വിക്കിന്റെ മൂല്യം 700 മില്ല്യണ്‍ ഡോളറായി മാറിയിരുന്നു.

എന്നാല്‍ പുതിയതായി ഫണ്ടിംഗിന് ശ്രമിക്കുമ്പോള്‍ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ഉപാസന പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

‘ഞങ്ങള്‍ ലാഭകരമായ ഒരു കമ്പനിയാണ്. ഇന്ത്യയിലെ ചെറുപട്ടണങ്ങളില്‍ നിന്ന് വന്‍തോതില്‍ പുതിയ ഡൗണ്‍ലോഡുകള്‍ ലഭിക്കുന്നു. സാമ്പത്തിക രംഗത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള ഒരു ഉപകരണമായി സാങ്കേതികവിദ്യ മാറുകയാണ്,’ ടാക്കു പറഞ്ഞു.

X
Top