കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

മൊബിക്വിക്‌ വീണ്ടും ഐപിഒ നടത്താന്‍ ഒരുങ്ങുന്നു

മുംബൈ: പ്രതികൂലമായ വിപണി സാഹചര്യത്തെ തുടര്‍ന്ന്‌ ഉപേക്ഷിച്ച പബ്ലിക്‌ ഇഷ്യുവിനുള്ള നീക്കം മൊബിക്വിക്‌ വീണ്ടും സജീവമാക്കുന്നു. 700 കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വില്‍പ്പനയ്‌ക്കായി അനുമതി തേടി സെബിക്ക്‌ മൊബിക്വിക്‌ രേഖകള്‍ സമര്‍പ്പിച്ചു.

2021ല്‍ പേടിഎം ലിസ്റ്റിങ്ങിനു ശേഷം കനത്ത തകര്‍ച്ചയെ നേരിട്ടതാണ്‌ ഫിന്‍ടെക്‌ മേഖലയിലെ മൊബിക്വിക്‌ ഉള്‍പ്പെടെയുള്ള മറ്റ്‌ കമ്പനികളുടെ ഐപിഒ പദ്ധതികളെ പ്രതികൂലമായി ബാധിച്ചത്‌.

ഫിന്‍ടെക്‌ സ്റ്റാര്‍ട്‌-അപ്‌ ആയ മൊബിക്വിക്കിന്റെ ഐപിഒ പിന്നീട്‌ 2022 മാര്‍ച്ചിന്‌ മുമ്പായി നടത്താന്‍ നീക്കം നടത്തിയെങ്കിലും യുക്രെയ്‌ന്‍ യുദ്ധവും നാസ്‌ഡാകിലെ ടെക്‌നോളജി കമ്പനികളുടെ പ്രതിസന്ധിയും മൂലം പ്രതികൂലമായ സാഹചര്യത്തില്‍ അതും നടന്നില്ല.

1900 കോടി രൂപ ഐപിഒ വഴി സമാഹരിക്കാനായിരുന്നു മൊബിക്വിക്കിന്റെ പദ്ധതി. 2021 ജൂലായില്‍ ആണ്‌ സെബി മുമ്പാകെ ഐപിഒക്ക്‌ അപേക്ഷ സമര്‍പ്പിച്ചത്‌. ഒക്‌ടോബറില്‍ സെബിയുടെ അനുമതി ലഭിക്കുകയും ചെയ്‌തു. 2021 നവംബര്‍ നാലിന്‌ മുമ്പ്‌ ഐപിഒ നടത്താനായിരുന്നു പദ്ധതിയെങ്കിലും അത്‌ മാറ്റിവെച്ചു.

നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കാനിടയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഐപിഒ നീട്ടികൊണ്ടുപോയത്‌. പേടിഎം ലിസ്റ്റിങിനു ശേഷം നേരിട്ട തകര്‍ച്ച ഓഹരി വില്‍പ്പന നടത്താനൊരുങ്ങുന്ന ഫിന്‍ടെക്‌ കമ്പനികളുടെ പദ്ധതികള്‍ പരുങ്ങലിലാകാന്‍ കാരണമായി.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ പേടിഎം ഉള്‍പ്പെടെയുള്ള ന്യൂ ഏജ്‌ ടെക്‌ കമ്പനികളുടെ ഓഹരികള്‍ നടത്തിയ കരകയറ്റവും വിപണിയിലെ അനുകൂല സാഹചര്യവും പബ്ലിക്‌ ഇഷ്യു നടത്താനുള്ള നീക്കം വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ മൊബിക്വിക്കിനെ പ്രേരിപ്പിച്ചു.

ഐപിഒ വഴി സമാഹരിക്കുന്ന തുക 1900 കോടി രൂപയില്‍ നിന്നും 700 കോടി രൂപയായി വെട്ടിക്കുറച്ചിട്ടുണ്ട്‌. 2022ല്‍ ഫണ്ടിംഗിലൂടെ 50 കോടി രൂപ സമാഹരിച്ചിരുന്നു.

ഓണ്‍ലൈന്‍ വാലറ്റ്‌ പേമെന്റ്‌ സേവനം, വിവിധ ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയവയാണ്‌ മൊബിക്വിക്‌ ചെയ്യുന്നത്‌.

മ്യൂച്വല്‍ ഫണ്ട്‌ വില്‍പ്പനയും ചെറുകിട വായ്‌പാ വിതരണവും ഈയിടെ തുടങ്ങിയിട്ടുണ്ട്‌.

X
Top