2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

ഏഷ്യന്‍ വിപണിയില്‍ സമ്മിശ്ര പ്രകടനം

ന്യൂയോര്‍ക്ക്: ഉയരുന്ന പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധവുണ്ടാക്കുന്ന ആഗോളമാന്ദ്യഭീതിയ്ക്കുമിടയില്‍ ഏഷ്യന്‍ വിപണികള്‍ വ്യാപാരം തുടങ്ങി. ജപ്പാനൊഴികെയുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ സൂചിക 0.04 ശതമാനം ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ സൂചിക 0.2 ശതമാനവും ജപ്പാന്റെ നിക്കൈ 0.85 ശതമാനവും നേട്ടം കൈവരിച്ചു. മാറ്റമില്ലാത്ത ഇന്ത്യന്‍ വിപണിയെ സൂചിപ്പിച്ച് എസ്ജിഎക്‌സ് നിഫ്റ്റി 5 പോയിന്റ് മാത്രം മുകളിലെത്തി.
സിംഗപ്പൂരിയന്‍ എക്‌സ്‌ചേഞ്ചിലെ നിഫ്റ്റി ഫ്യൂച്ച്വറില്‍ 16,260 ലാണ് വ്യാപാരം നടക്കുന്നത്. ചൈനീസ് വിപണികളും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഷാങ്ഗായി 0.48 ശതമാനവും എസ്സെഡ്എസ്ഇ കോമ്പണന്റ് അര ശതമാനവും ചൈനഎ50 1.20 ശതമാനവും ഇടിവ് നേരിട്ടു.
ഹോങ്കോങ് ഹാങ്‌സെങും 1.40 ശതമാനം പുറകിലായി.സൗദി അറേബ്യന്‍ എക്‌സ്‌ചേഞ്ച് സൂചികയായ തദാവുല്‍ ആള്‍ ഷെയര്‍ 0.75 ശതമാനം തകര്‍ച്ചവരിച്ചപ്പോള്‍ കൊറിയന്‍ കോസ്പിയും ഇന്തോനേഷ്യന്‍ ഐഡിഎക്‌സും മാറ്റമില്ലാതെ തുടരുകയാണ്.
സമ്മിശ്ര പ്രകടനമാണ് ആഴ്ചാവസാനം വാള്‍സ്ട്രീറ്റ് സൂചികകള്‍ കാഴ്ചവച്ചത്. എസ് ആന്റ് പി 500 വെള്ളിയാഴ്ച 0.01 ശതമാനം ഉയര്‍ന്ന് 3,901.36 പോയിന്റില്‍ സെഷന്‍ അവസാനിപ്പിച്ചപ്പോള്‍
നാസ്ഡാക്ക് 0.30 ശതമാനം ഇടിഞ്ഞ് 11,354.62 പോയിന്റിലും ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.03 ശതമാനം ഉയര്‍ന്ന് 31,261.90 പോയിന്റിലുമെത്തി. 2001 ലെ ഡോട്ട്‌കോം ബബിളിന് ശേഷമുണ്ടായ തകര്‍ച്ച നേരിടുന്ന എസ്ആന്‍പി 500 ഉം 1932 ന് ശേഷമുളള നീണ്ട തകര്‍ച്ച നേരിടുന്ന ഡൗ ജോണ്‍സും വാരഫലകണക്കില്‍ ഇത്തവണയും പിന്നിലായി.

X
Top