ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

കൊച്ചി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവസായ നയമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

കെ.എസ്‌.ഐ.ഡി.സിയുടെ സഹകരണത്തോടെ സി.ഐ.ഐ കേരളഘടകം സംഘടിപ്പിച്ച അസെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ മൂന്ന് നഗരമേഖലകള്‍ കേന്ദ്രീകരിച്ച വ്യവസായവല്‍ക്കരണ കാലം കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വയനാട്, കാസർകോട്, ഇടുക്കി ജില്ലകളില്‍ വരെ വ്യവസായ പാർക്കുകളിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണെത്തുന്നത്. നാനോ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് കേരളത്തിന്റെ നട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി ചെയർമാൻ ബാലഗോപാല്‍ ചന്ദ്രശേഖർ, മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, സി.ഐ.ഐ വൈസ് ചെയർപേഴ്‌സണ്‍ ശാലിനി വാര്യർ, കേരള ചെയർമാൻ വിനോദ് മഞ്ഞില തുടങ്ങിയവർ സംബന്ധിച്ചു.

പാനല്‍ ചർച്ചയില്‍ ഇസ്റ്റേണ്‍ ട്രേഡ്സ് ചെയർമാൻ നവാസ് മീരാൻ, വി.കെ.സി ഫുട്‌വെയർ സി.എം.ഡി വി.കെ.സി. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

X
Top