ജിഎസ്ടി പിരിവ് തുടർച്ചയായ രണ്ടാം മാസവും 2 ലക്ഷം കോടി കടന്നുജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ച് കച്ചവടം നടത്തിയാൽ കടുത്ത നടപടിഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറുംഭക്ഷ്യ എണ്ണ വില കുറയ്ക്കാൻ കേന്ദ്രം; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചു

സംരംഭങ്ങൾ തുടങ്ങുന്നത്‌ തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ്‌ സംരംഭങ്ങൾ തുടങ്ങുന്നത്‌ തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ തദ്ദേശമന്ത്രി എം.ബി. രാജേഷ്‌ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പ്രത്യേക സിലബസിന്റെ അടിസ്ഥാനത്തിൽ പരിശീലനം നൽകും.

മൂന്ന്‌ മേഖലകളായി തിരിച്ചുള്ള പരിശീലനം ഈ മാസം ആരംഭിക്കും. നിലവിൽ ഉയരുന്ന പല പരാതികൾക്കും ഇതോടെ പരിഹാരമാകും. താൻ മന്ത്രിയായ ശേഷം മുഴുവൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗങ്ങൾ ചേർന്ന്‌ നിർദേശങ്ങൾ നൽകിയിട്ടുണ്ട്‌.

നേരത്തെ എം.വി ഗോവിന്ദൻ മന്ത്രി ആയിരിക്കവെ നേരിട്ട്‌ യോഗം വിളിച്ചിരുന്നതായും കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എയുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചില പഞ്ചായത്ത്‌ സെക്രട്ടറിമാർ സർക്കാർ നയത്തിന്‌ വിരുദ്ധമായി സംരംഭകർക്ക് എതിരെ പ്രവർത്തിക്കുകയാണെന്നും അവരെ വിളിച്ച്‌ മന്ത്രി നേരിട്ട്‌ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്നും ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു.

കെട്ടിട നിർമാണ അനുമതിക്കുള്ള ഫീസ്‌ പുതുക്കി നിശ്ചയിച്ചതിന്റെ ഗുണഫലം തദ്ദേശസ്ഥാപനങ്ങൾക്കാണ്‌ ലഭിച്ചത്‌.

യു.ഡി.എഫ്‌ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നികുതി വർധന നടപ്പാക്കില്ലെന്ന്‌ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ, എല്ലാ സ്ഥാപനങ്ങളും ഇത് ഈടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top