സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

4624.21 കോടി രൂപയുടെ വിറ്റുവരവുമായി മില്‍മ; പാല്‍ സംഭരണത്തില്‍ 12.89 ശതമാനവും പാല്‍ വിപണനത്തില്‍ 4.30 ശതമാനവും വര്‍ധനവ്

തിരുവനന്തപുരം: പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25 ല്‍ ഇത് 4344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പാല്‍ സംഭരണത്തില്‍ 12.89 ശതമാനത്തിന്‍റെയും പാല്‍ വിപണനത്തില്‍ 4.30 ശതമാനത്തിന്‍റെയും വര്‍ധനവുണ്ടാക്കാന്‍ മില്‍മയ്ക്കായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25 ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്‍റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 2024-25 ല്‍ 16,36,047 ലിറ്റര്‍ ആയിരുന്നു വിപണനം. 70,303 ലിറ്റര്‍ പാലാണ് അധികമായി വില്‍ക്കാനായത്.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മികച്ച വിറ്റുവരവ് നേടാന്‍ മില്‍മയ്ക്കായി. 1097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ്. 2024-25 ല്‍ ഇത് 946.47 കോടിയായിരുന്നു. 15.94 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്.

2030 ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ മികച്ച നേട്ടമാണ് മില്‍മ കൈവരിച്ചത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടത്തില്‍ എത്താനായത്.

ക്ഷീരമേഖലയിലെ ഉയര്‍ന്ന ഉത്പാദന ചെലവും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള കടുത്ത മത്സരവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. ഇതിനു പിന്നിലെ പ്രധാന കരുത്ത് ക്ഷീരകര്‍ഷരാണ്. മില്‍മയുടെ ക്ഷേമ പദ്ധതികള്‍ പാല്‍ സംഭരണത്തിലെയും വില്‍പ്പനയിലെയും മികവ് നിലനിര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച കൈവരിക്കാനാണ് ക്ഷീരമേഖല ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം മേഖല യൂണിയന്‍റെ (ടിആര്‍സിഎംപിയു) ആകെ വിറ്റുവരവില്‍ 6.87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എറണാകുളം മേഖല (ഇആര്‍സിഎംപിയു) 5.91 ശതമാനവും മലബാര്‍ മേഖല (എംആര്‍സിഎംപിയു) 8.88 ശതമാനവും വര്‍ധനവ് നേടി.

2025-26 ല്‍ ടിആര്‍സിഎംപിയു പ്രതിദിനം 2,80,039 ലിറ്റര്‍ പാല്‍ സംഭരിച്ചു. ഇആര്‍സിഎംപിയു 2,93,351 ലിറ്ററും എംആര്‍സിഎംപിയു 6,83,503 ലിറ്ററുമാണ് സംഭരിച്ചത്. 2024-25 ലെ പ്രതിദിന പാല്‍ സംഭരണം യഥാക്രമം 2,46,620 ലിറ്റര്‍, 2,51,257 ലിറ്റര്‍, 6,15,535 ലിറ്റര്‍ എന്നിങ്ങനെയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിആര്‍സിഎംപിയുവിന്‍റെ പ്രതിദിന പാല്‍വിപണനം 5,73,645 ലിറ്റര്‍ ആയിരുന്നു. ഇആര്‍സിഎംപിയു 4,49,589 ലിറ്ററും എംആര്‍സിഎംപിയു 6,83,117 ലിറ്ററും പാല്‍ വിറ്റു. 2024-25 ല്‍ ടിആര്‍സിഎംപിയു-5,53,912, ഇആര്‍സിഎംപിയു-4,33,902, എംആര്‍സിഎംപിയു-6,48,233 എന്നിങ്ങനെയായിരുന്നു പ്രതിദിന വിപണനം.

ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ടിആര്‍സിഎംപിയു 2025-26 ല്‍ 18 ശതമാനവും, ഇആര്‍സിഎംപിയു 13.75 ശതമാനവും, എംആര്‍സിഎംപിയു 16.50 ശതമാനവും വര്‍ധനവ് നേടി.

X
Top