ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നം ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി

  • ‘ന്യൂട്രിലെവല്‍’ വിപണനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു
  • ‘കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ മില്‍ക്ക് ഷേക്കുകളും പുറത്തിറക്കി

തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി യ്ക്ക് നല്കി നിര്‍വഹിച്ചു.

മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക്ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി.

പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേന്‍മാ യേറിയതുമായ ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്പോര്‍ട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനകരമാകുമിത്.

14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഈ പാനീയം പേശികളുടെ സംരക്ഷണത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന് പകരമായി ‘മീല്‍സ് റീപ്ലെയ്സര്‍’ എന്ന വിധത്തില്‍ ഇത് ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ കൃത്യമായ തോതില്‍ കൊഴുപ്പ്, പ്രോട്ടീന്‍, ലാക്ട്രോസ്, ഫ്രക്ട്രോസ്, വൈറ്റമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു വര്‍ഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനാകും. ആറുമാസത്തെ പഠനത്തിന് ശേഷമാണ് ഉത്പന്നം വാണിജ്യ രീതിയില്‍ പുറത്തിറക്കുന്നത്.

യുവതലമുറയെ ലക്ഷ്യം വെച്ച് മില്‍മ പുറത്തിറക്കുന്ന ‘കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നീ മില്‍ക്ക് ഷേക്കുകള്‍ റെഡി ടു ഡ്രിങ്ക് വിപണിയിലെ മില്‍മയുടെ മറ്റൊരു ചുവടുവെപ്പാണ്.

ആകര്‍ഷകമായ ടിന്നുകളില്‍ ലഭ്യമാകുന്ന ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യക്കാരേറെയാണ്. സാധാരണ ഫ്ളേവേര്‍ഡ് മില്‍ക്കുകളേക്കാള്‍ കട്ടികൂടിയതും രുചികരവുമായ ഈ പാനീയങ്ങള്‍ പുതിയ കാലത്തെ രീതികള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ന്യൂട്രിലെവല്‍ 200 മില്ലി പാക്കറ്റിലും കോള്‍ഡ് കോഫിയും കഫേ മോക്കയും 180 മില്ലി ബോട്ടിലുകളിലും ലഭ്യമാണ്.

‘ന്യൂട്രിലെവല്‍’ ഉത്പന്നം നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കിയ അമേരിക്കയിലെ ഓറോവില്ലി ഹോസ്പിറ്റലേയും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലേയും ചീഫ് എന്‍ഡോക്രൈനോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. ഗോപിനാഥ് എസ്. സുനിലിനെ ചടങ്ങില്‍ അനുമോദിച്ചു.

X
Top