ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆

എക്‌സ് ബോക്‌സ് ഗെയിമുകള്‍ അടുത്ത മാസം മുതല്‍ ആന്‍ഡ്രോയിഡിലും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ്

എക്‌സ് ബോക്‌സ് ഗെയിമുകള്‍ അടുത്ത മാസം മുതല്‍ ആന്‍ഡ്രോയിഡ് ആപ്പ് വഴി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. നിയമവിരുദ്ധമായ കുത്തകയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റേത് എന്ന കോടതി വിധി വന്നതിന് പിന്നാലെയാണ് ഈ നീക്കം.

ഗൂഗിള്‍ മൊബൈല്‍ സ്റ്റോര്‍ തുറന്നുകൊടുക്കാനുള്ള കോടതി വിധി കൂടുതല്‍ തിരഞ്ഞെടുപ്പും അനുവദിക്കും. അതേസമയം കൂടുതല്‍ ഗെയിമര്‍മാരെ കൂടുതല്‍ ഉപകരണങ്ങളില്‍ കളിക്കാന്‍ അനുവദിക്കുകയാണ് ഞങ്ങളുടെ ദൗത്യം.

അതിനാല്‍ നവംബര്‍ മുതല്‍ കളിക്കാര്‍ക്ക് ആന്‍ഡ്രോയിഡിലെ എക്‌സ് ബോക്‌സ് ആപ്പില്‍ നിന്ന് നേരിട്ട് എക്‌സ് ബോക്‌സ് ഗെയിമുകള്‍ കളിക്കാനും വാങ്ങാനും കഴിയുമെന്ന് അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്’ എന്നുമാണ് എക്‌സ് ബോക്‌സ് പ്രസിഡന്റ് സാറ ബോണ്ട് പറഞ്ഞത്.
കോടതി വിധി രക്ഷിച്ചു.

ഗൂഗിളും എപ്പിക് ഗെയിംസും തമ്മിലുള്ള കേസിലാണ് ഇപ്പോൾ കോടതി വിധിയുണ്ടായത്. ഗൂഗിള്‍ അവരുടെ പ്ലേ സ്റ്റോര്‍ തുറന്നുകൊടുക്കണമെന്നും തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്ക് അനുവാദം നല്‍കണമെന്നും കോടതി പറഞ്ഞു. അതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് ഇന്‍ ആപ്പ് പര്‍ചേസ് സംവിധാനം നിര്‍ബന്ധമാക്കരുതെന്നും കോടതി പറഞ്ഞു.

വിധി വന്നതോട് കൂടി ഉപഭോക്തോക്കള്‍ക്ക് എക്‌സ് ബോക്‌സ് ആന്‍ഡ്രോയിഡ് ആപ്പില്‍ നിന്ന് നേരിട്ട് പുതിയ ഗെയിമുകള്‍ വാങ്ങാന്‍ കഴിയുമെങ്കിലും അവ ആപ്പില്‍ നിന്ന് തന്നെ കളിക്കാനാവില്ല.

മറിച്ച് എക്‌സ് ബോക്‌സിന്റെ ക്ലൗഡ് ഗെയിമിങ് ഫീച്ചറുകള്‍ ഉപയോഗിച്ച് ക്ലൗഡില്‍ ഗെയിം റണ്‍ ചെയ്യുകയും അവ ഇഷ്ടമുള്ള ഡിവൈസിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്യാം.

X
Top