‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഇന്‍-ബില്‍റ്റ് സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ടൂള്‍ പുറത്തിറക്കി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: വിന്‍ഡോസ് 11 ഉപയോക്താക്കള്‍ക്കായി ഇന്‍-ബില്‍റ്റ് സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ടൂള്‍ പുറത്തിറക്കിയിരിക്കയാണ് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 11 ലെ സ്‌നിപ്പിംഗ് ടൂള്‍ പുതിയപതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാം. അപ്‌ഡേറ്റ് ലാപ്‌ടോപ്പുകളില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ശേഷി വിന്യസിക്കും.

ഇതോടെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ‘സ്നിപ്പിംഗ് ടൂള്‍ ഇന്‍സൈഡര്‍ കമ്മ്യൂണിറ്റിയില്‍ പ്രിയപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഒരു ബില്‍റ്റ്-ഇന്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്! സ്നിപ്പിംഗ് ടൂള്‍ വേഗത്തിലും എളുപ്പത്തിലും ഉള്ളടക്കം ക്യാപ്ചര്‍ ചെയ്യാനും പങ്കിടാനും സഹായിക്കുന്നു.കൂടാതെ കൂടുതല്‍ ഉള്ളടക്കങ്ങളിലേക്ക് ഇത് വിപുലീകരിക്കുകയും ചെയ്യും, കമ്പനി ബ്ലോഗില്‍ പറഞ്ഞു.

എങ്ങനെ റെക്കോര്‍ഡ് ചെയ്യാം
ലാപ്ടോപ്പില്‍ സ്നിപ്പിംഗ് ടൂള്‍ തുറക്കുക. ഒരു പുതിയ റെക്കോര്‍ഡ് ഓപ്ഷന്‍ ഇവിടെ കാണും. റെക്കോര്‍ഡിംഗ് സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ റെക്കോര്‍ഡുചെയ്യാന്‍ ആഗ്രഹിക്കുന്ന സ്‌ക്രീനിന്റെ ഒരു ഭാഗം ക്രമീകരിക്കാന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. റെക്കോര്‍ഡിംഗുകള്‍ സംരക്ഷിക്കുന്നതിനോ മറ്റുള്ളവരുമായി പങ്കിടുന്നതിനോ മുമ്പ് ഉപയോക്താക്കള്‍ക്ക് അവ അവലോകനം ചെയ്യാനും കഴിയും.

X
Top