പ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളംഅന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐ

ലോഹവിലയില്‍ 2008നു ശേഷമുള്ള ഏറ്റവും കനത്ത ഇടിവ്‌

മുംബൈ: 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ലോഹങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ്‌ ഈ വര്‍ഷം കണ്ടത്‌. നാല്‌ മാസം മുമ്പു തന്നെ കോപ്പറിന്റെ വില ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഇതോടെ കോപ്പര്‍ `ബെയര്‍ മാര്‍ക്കറ്റി’ലേക്ക്‌ നീങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടു. 52 ആഴ്‌ചത്തെ വിലയില്‍ നിന്നും 20 ശതമാനം ഇടിയുമ്പോഴാണ്‌ ഒരു ഓഹരിയോ കമ്മോഡിറ്റിയോ സാങ്കേതികമായി കരടികളുടെ പിടിയില്‍ അമരുന്നതായി സ്ഥിരീകരിക്കപ്പെടുന്നത്‌.
ടിന്‍ 21 ശതമാനം ഇടിവ്‌ നേരിട്ടു. കഴിഞ്ഞയാഴ്‌ചയാണ്‌ ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തിലേറെ ടിന്‍ ഇടിഞ്ഞത്‌. ലോക്‌ഡൗണിനു ശേഷം സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക്‌ മടങ്ങുമെന്ന പ്രതീക്ഷയും പണപ്പെരുപ്പം ഉയരുമെന്ന കണക്കുകൂട്ടലും സപ്ലൈയിലെ തടസങ്ങളും മെറ്റല്‍ വില പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്നതിന്‌ വഴിവെക്കുന്നതാണ്‌ ഈ വര്‍ഷം കണ്ടത്‌. പ്രതീക്ഷിച്ചതു പോലെ ഉയര്‍ന്ന പണപ്പെരുപ്പം സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പവും അതിനെ തടയിടാനായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന പലിശനിരക്കും വ്യവസായിക ഉല്‍പ്പാദനത്തെയും ഡിമാന്റിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ്‌ ഇപ്പോഴുള്ളത്‌. ഈ ആശങ്ക മെറ്റല്‍ വില കനത്ത ഇടിവ്‌ നേരിടുന്നതിന്‌ വഴിവെച്ചു.
ചൈനയിലെ ഡിമാന്റ്‌ കുറഞ്ഞത്‌ കോപ്പര്‍ പോലെയുള്ള ലോഹങ്ങളുടെ വില കനത്ത ഇടിവിന്‌ വിധേയമാകാന്‍ കാരണമായി. ഈ വര്‍ഷം രണ്ടാം പകുതിയോടെ ചൈനയിലെ ഡിമാന്റ്‌ മെച്ചപ്പെട്ടാലും വില പഴയ ഉയരത്തിലേക്ക്‌ എത്തുമെന്ന്‌ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. യുഎസ്‌ മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നുവെന്ന ആശങ്കയും ലോഹവിലയെ പ്രതികൂലമായി ബാധിക്കുന്നു.

X
Top