പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

എംസിഎക്‌സ്‌ ഓഹരി വില ആദ്യമായി 10,000 രൂപ കടന്നു

മുംബൈ: മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ ഓഫ്‌ ഇന്ത്യ (എംസിഎക്‌സ്‌) ഓഹരി വില ഇന്നലെ മൂന്നര ശതമാനം ഉയര്‍ന്നു. ആദ്യമായി എംസിഎക്‌സിന്റെ ഓഹരി വില 10,000 രൂപയ്‌ക്ക്‌ മുകളിലെത്തി. ചൊവ്വാഴ്ച്ച എന്‍എസ്‌ഇയില്‍ 9867 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എംസിഎക്‌സ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 10,250 രൂപയാണ്‌.

ഇന്നലെ രാവിലെ മാത്രം എംസിഎക്‌സിന്റെ രണ്ട്‌ ലക്ഷം ഓഹരികളാണ്‌ കൈമാറ്റം ചെയ്യപ്പെട്ടത്‌. ചൊവ്വാഴ്ച്ച എംസിഎക്‌സില്‍ നടന്ന മൊത്തം വ്യാപാരം മൂന്ന്‌ ലക്ഷം കോടി രൂപയുടേതായിരുന്നു. നവംബര്‍ ആദ്യം ആഗോള ബ്രോക്കറേജ്‌ ആയ യുബിഎസ്‌, എംസിഎക്‌സ്‌ 12,000 രൂപയിലേക്ക്‌ ഉയരുമെന്ന പ്രവചനം നടത്തിയിരുന്നു. നേരത്തെ 10,000 രൂപയായിരുന്നു യുബിഎസ്‌ ലക്ഷ്യമാക്കിയിരുന്ന വില.

ഏപ്രില്‍ മുതല്‍ എംസിഎക്‌സിലെ വ്യാപാരത്തിന്റെ തോത്‌ വര്‍ധിച്ചുവരുന്ന പ്രവണതയാണ്‌ കാണുന്നത്‌. ഫ്യൂച്ചേഴ്‌സിലെ ശരാശരി പ്രതിദിന വ്യാപാരം 50 ശതമാനമാണ്‌ മുന്‍വര്‍ഷത്തേക്കാള്‍ കൂടിയത്‌. ഈ പ്രവണത തുടരാനാണ്‌ സാധ്യതയെന്നാണ്‌ യുബിഎസ്സിന്റെ നിഗമനം.

ഇലക്‌ട്രിസിറ്റി ഡെറിവേറ്റീവുകള്‍, പ്രതിമാസ ബുള്ള്യന്‍ കരാറുകള്‍, ഇന്‍ഡക്‌സ്‌ ഓപ്‌ഷന്‍ തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്‌ എംസിഎക്‌സിന്റെ വരുമാനം ഉയരുന്നതിന്‌ വഴിവെക്കും. 2025ല്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ഓഹരികളിലൊന്നാണ്‌ എംസിഎക്‌സ്‌.

X
Top