ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

എംസിഎക്സ് പിഴ നേരിടാന്‍ സാധ്യത

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി ട്രേഡിംഗ് പ്ലാറ്റ്ഫോമായ കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്സ്) സെബിയില്‍ നിന്നും പിഴ നേരിടാന്‍ സാധ്യത. ഒക്ടോബര്‍ 29 ന് നാല് മണിക്കൂറോളം വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്നാണിത്.

നിക്ഷേപകരുടെ എണ്ണം സാങ്കേതിക പരിധികള്‍ കവിഞ്ഞു എന്ന കാരണത്താലാണിത്. പ്രത്യേകിച്ചും വ്യക്തഗത ട്രഡേഴ്സിന്റെ എണ്ണം. പ്രധാന സിസ്റ്റവും ബാക്ക് അപ്പ് സിസ്റ്റവും പരാജയപ്പെട്ടത് കാരണമാണ് വ്യാപാരം നിര്‍ത്തിവയ്ക്കേണ്ടി വന്നത്. എന്നാല്‍ പ്രശ്നം പരിഹരിക്കാനെടുത്ത കാലതാമസം സെബി അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട്്. സമാന സംഭവങ്ങള്‍ തടയാന്‍ എക്സ്ചേഞ്ച് ശേഷി ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും.

വ്യാപാര സംവിധാനങ്ങള്‍ സ്ഥിരതയുള്ളാണെന്നും ഭാവിയില്‍ പ്രശ്നങ്ങളൊഴിവാക്കാന്‍ നടപടികളെടുത്തെന്നും എക്സ്ചേഞ്ച് വിശദീകരിച്ചു. അതേസമയം സ്വര്‍ണ്ണത്തിന് വിലയിടിയുമ്പോള്‍ വിറ്റൊഴിവാക്കാന്‍ കഴിയാത്തതിനാല്‍ പല വ്യാപാരികളും കനത്ത നഷ്ടം നേരിട്ടു.

X
Top