രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

മക് ഡൊണാൾഡ് യുഎസിലെ എല്ലാ ഒഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു. ഈ ആഴ്ച തന്നെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണിതെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തയാറാകണം എന്ന് ചൂണ്ടിക്കാട്ടി കമ്പനി കഴിഞ്ഞ ആഴ്ച തൊഴിലാളികൾക്ക് ഇ-മെയിൽ നൽകിയിരുന്നു. എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഏപ്രിൽ മൂന്ന് മുതലുള്ള ആഴ്ചയിൽ സ്ഥാപനത്തിന്റെ ജീവനക്കാരുടെ നിലയും അവരുടെ പങ്കും സംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ പങ്കുവെക്കുമെന്നാണ് കമ്പനി ജീവനക്കാർക്ക് നൽകിയ ഇ -മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്.

ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത, ജീവനക്കാർ നേരിട്ട് ഹാജരാകേണ്ട യോഗങ്ങളെല്ലാം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ബിസിനസ് തന്ത്രങ്ങൾ പരിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ നില അവലോകനം ചെയ്യുമെന്ന് കമ്പനി ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

X
Top