അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

ഐപിഒ ഓഹരിവിലയായി 366-385 രൂപ നിശ്ചയിച്ച് എംആന്റ് ബി എഞ്ചിനീയറിംഗ്

മുംബൈ: ഗുജറാത്ത് ആസ്ഥാനമായുള്ള എം & ബി എഞ്ചിനീയറിംഗ് പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്‍ഡായി 366-385 രൂപ നിശ്ചയിച്ചു. ഐപിഒ ജൂലൈ 30 നാണ് സബ്സ്‌ക്രിപ്ഷനായി തുറക്കുന്നത്. 650 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന്റെ ആങ്കര്‍ ബുക്ക് ജൂലൈ 29 ന് തുടങ്ങും.

ഓഗസ്റ്റ് 1 ന് അവസാനിക്കുന്ന ഓഫറിന്റെ അലോട്ട്‌മെന്റ് ഓഗസ്റ്റ് 4 നും ലിസ്റ്റിംഗ് ഓഗസ്റ്റ് 6 നുമാണ്. 275 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 375 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാണ് ഐപിഒ.

മൂലധന ചെലവുകള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനും സോളാര്‍ സ്ഥാപിക്കുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക ഉപയോഗിക്കുമെന്ന് കരട് രേഖകള്‍ പറയുന്നു.

പ്രീ-എഞ്ചിനീയറിംഗ് കെട്ടിടങ്ങളും (പിഇബി) സെല്‍ഫ് സപ്പോര്‍ട്ടഡ് സ്റ്റീല്‍ റൂഫിംഗ് സൊല്യൂഷനുകളും നിര്‍മ്മിച്ചു നല്‍കുന്ന കമ്പനി മാര്‍ച്ച് 2025 വരെ 9500 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. 2025 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം 77 കോടി രൂപ. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 68.8 ശതമാനം കൂടുതലാണ്.

വരുമാനം 24.3 ശതമാനം ഉയര്‍ന്ന് 988.6 കോടി രൂപയിലെത്തി.

X
Top