
മുംബൈ: കെനിയ ആസ്ഥാനമായുള്ള ക്വാണ്ടം ലൂബ്രിക്കന്റസിന്റെ (ക്യുഎൽഎൽ) ശേഷിക്കുന്ന 49 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങി എംഎക്സ് ആഫ്രിക്ക (എംഎക്സ്എഎൽ). ഇതിനായി കമ്പനി ഒരു ഓഹരി ഏറ്റെടുക്കൽ കരാറിൽ ഏർപ്പെട്ടു.
കെനിയ ആസ്ഥാനമായുള്ള മാക്സിമസ് ഇന്റർനാഷണലിന്റെ (MIL) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എംഎക്സ് ആഫ്രിക്ക (എംഎക്സ്എഎൽ). നേരത്തെ 2019-ൽ, ക്യുഎൽഎല്ലിന്റെ 51 ശതമാനം ഇക്വിറ്റി ഓഹരികൾ കമ്പനി ഏറ്റെടുത്തിരുന്നു. ഈ ഓഹരി ഏറ്റെടുക്കൽ കമ്പനിക്ക് ആഫ്രിക്കൻ വിപണിയിലെ ലൂബ്രിക്കന്റ് നിർമ്മാണത്തിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിയിരുന്നു.
ശേഷിക്കുന്ന 49 ശതമാനം ഓഹരികൾ കുടി കൈക്കലാക്കുന്നതോടെ ക്വാണ്ടം ലൂബ്രിക്കന്റസ് എംഎക്സ് ആഫ്രിക്കയുടെ പൂർണ ഉടമസ്ഥതിയിലുള്ള ഉപസ്ഥാപനമായി മാറും. കൂടാതെ ഇതോടെ ക്യുഎൽഎല്ലിന്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും പൂർണ്ണ നിയന്ത്രണം എംഎക്സ്എഎൽ ഏറ്റെടുക്കും.
അതേസമയം എണ്ണകളുടെയും രാസവസ്തുക്കളുടെയും വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മാക്സിമസ് ഇന്റർനാഷണൽ ലിമിറ്റഡ്. ഇത് ലൂബ്രിക്കന്റ് ഓയിലുകൾ, വിവിധ അടിസ്ഥാന എണ്ണകൾ, മറ്റ് രാസ ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.