ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വന്‍ തോതില്‍ ഇവി ചാർജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാൻ മാരുതി സുസുക്കി

മുംബൈ: കമ്പനിയുടെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ അവതരിപ്പിക്കുന്നതിന് മുമ്പായി വന്‍ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. ഇതിന്റെ ഭാഗമായി 25,000 ചാർജിംഗ് പോയിന്റുകളാണ് കമ്പനി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയിലുടനീളം സമഗ്രമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള പദ്ധതിയാണ് കമ്പനിക്കുളളത്.

ഇന്ത്യയിൽ വ്യാപകമായി ഇ.വി വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശക്തമായ ചാർജിംഗ് ഇക്കോസിസ്റ്റത്തിന്റെ അഭാവമാണ്.

ഇത് പരിഹരിക്കുന്നതിനാണ് വിപുലമായ ശൃംഖല രൂപകൽപ്പന ചെയ്യാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യയിലെ 2,300 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 5,100-ലധികം സേവന കേന്ദ്രങ്ങാണ് മാരുതിക്കുളളത്. ഈ ശൃംഖല പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ചാർജിംഗിനും വേണ്ടിയുള്ള കേന്ദ്രങ്ങളായി ഇവയെ മാറ്റുന്നതാണ്.

ഇ.വി സർവീസ് മെക്കാനിക്കുകൾക്കായി കമ്പനി ബംഗളൂരുവില്‍ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും സേവന ആവശ്യകതകളും കൈകാര്യം ചെയ്യാൻ മാരുതിയുടെ സാങ്കേതിക ജീവനക്കാർ സജ്ജരാണെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

X
Top