അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇടിവ് നേരിട്ട് മാരുതി സുസുക്കി ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുക്കി ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2.64 ശതമാനം താഴ്ന്ന് 12275 രൂപയിലാണ് ഓഹരിയുള്ളത്.

ജെഫറീസും മോതിലാല്‍ ഓസ്വാളും കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. യഥാക്രമം 14750 രൂപയും 14476 രൂപയുമാണ് ലക്ഷ്യവില. ഉത്പാദന ചെലവ് വര്‍ദ്ധിച്ചതാണ് ഇബിറ്റ ഇടിയാന്‍ കാരണമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു.

ആഭ്യന്തര വില്‍പന കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം കാര്‍ വ്യവസായം 6 ശതമാനത്തില്‍ വളരുമെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

ജെഫരീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക വര്‍ഷം 2025-28 കാലയളവില്‍ മാരുതി സുസുക്കി 12 ശതമാനം വളര്‍ച്ചാ തോത് നിലനിര്‍ത്തും. ഹൈബ്രിഡ് കാറുകളുടെ വില്‍പനയും കയറ്റുമതി വര്‍ദ്ധനവും വളര്‍ച്ച നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്ന് മോതിലാല്‍ ഓസ്വാളും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഹൈബ്രിഡ് കാറുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാണ്.

X
Top