
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2485 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 145.31 ശതമാനം കൂടുതല്‍.
വരുമാനം 21.99 ശതമാനം ഉയര്‍ന്ന് 32327 കോടി രൂപയായപ്പോള്‍ മൊത്തം വില്‍പന 6.4 ശതമാനം ഉയര്‍ന്ന് 498030 യൂണിറ്റുകളായി. ഇതില്‍ ആഭ്യന്തര വില്‍പന 434812 യൂണിറ്റുകളും കയറ്റുമതി 63218 എണ്ണവുമാണ്. 9.1 ശതമാനം വര്‍ദ്ധനവാണ് ആഭ്യന്തര വില്‍പന രേഖപ്പെടുത്തിയത്.
കയറ്റുമതി അതേസമയം കുറഞ്ഞു. 69437 യൂണിറ്റുകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വില്‍പന നടത്തിയിരുന്നു. കാര്‍നിര്‍മ്മാണത്തില്‍ 28,000 യൂണിറ്റുകളുടെ കുറവുണ്ടായതായി കമ്പനി അറിയിച്ചു.
ഇലക്ട്രോണിക് ഭാഗങ്ങളുടെ ലഭ്യതക്കുറവ് കാരണമാണിത്. പാദാവസാനം 35,000 ഓര്‍ഡറുകള്‍ പെന്‍ഡിംഗിലാണ്.