രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

പുതിയ പ്ലാന്റിൽ നിർമാണം തുടങ്ങി മാരുതി സുസുക്കി ഇന്ത്യ

ന്യൂഡൽഹി: മാരുതി സുസുക്കി കാറുകൾ ബുക്ക് ചെയ്ത് ദീർഘകാലമുള്ള കാത്തിരിപ്പ് ഇനി വേണ്ട, പുതിയ പ്ലാന്റിലും നിർമാണം തുടങ്ങി മാരുതി സുസുക്കി ഇന്ത്യ.

ഹരിയാനയിലെ ഘാർഖോടയിലാണ് മാരുതി പുതിയ നിർമാണ പ്ലാന്റ് ആരംഭിച്ചത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പ്ലാന്റിന് തറക്കല്ലിട്ടത്. ഒരു വർഷം 2.5 ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്.

മാരുതിയുടെ ഏറ്റവും അധികം ഡിമാൻഡുള്ള കോംപാക്ട് എസ്‍യുവിയായ ബ്രിസയാണ് പ്ലാന്റിൽ നിർമിക്കുക.

പുതിയ പ്ലാന്റും പ്രവർത്തനക്ഷമമായതോടെ വർഷത്തിൽ 26 ലക്ഷം കാറുകൾ നിർമിക്കാനുള്ള ശേഷി മാരുതിക്ക് കൈവന്നു.

ഹരിയാനയിൽ മാരുതിയുടെ മൂന്നാമത്തെ പ്ലാന്റാണ് ഘാർഖോടയിലേത്. 18000 കോടി രൂപയാണ് നിർമാണ ചെലവ്.

X
Top