ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

മാരുതി സുസുക്കി കാറുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ വില കൂടും

ന്യൂഡല്‍ഹി: എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിച്ചതായി മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ട വില വര്‍ദ്ധനവ് തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. ഡല്‍ഹി എക്‌സ്‌ഷോറും വില അടിസ്ഥാനപ്പെടുത്തി ശരാശരി വര്‍ദ്ധനവ് ഏകദേശം 1.1% ആണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം ഉത്പാദനചെലവ് കൂടിയതായി കമ്പനി അറിയിച്ചു. ചെലവ് കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പങ്ക് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാതെ പിടിച്ചുനില്‍ക്കാനാകില്ല. എല്ലാ സിഎന്‍ജി വാരിയന്റുകളുടേയും സ്വിഫ്റ്റിന്റെയും വിലവര്‍ധിപ്പിക്കാന്‍ 2022 ഏപ്രിലില്‍ മാരുതി തീരുമാനിച്ചിരുന്നു.

ഈ വിഭാഗത്തില്‍ പെട്ട മോഡലുകളില്‍ 1.3 ശതമാനം വര്‍ധനവാണ് വരുത്തിയത്. ജനുവരി 2021 തൊട്ട് മാര്‍ച്ച് 2022 വരെ 8.8 ശതമാനം വിലകൂട്ടാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്.മൊത്തം ഓര്‍ഡര്‍ ബുക്ക് നിലവില്‍ ഏകദേശം 3.2 ലക്ഷം യൂണിറ്റുകളുടേതാണ്.

കഴിഞ്ഞ വര്‍ഷം ഇത് 4 ലക്ഷം യൂണിറ്റായിരുന്നു.

X
Top