ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മിഡ്, സ്മോള്‍കാപ് സൂചികകളുടെ വിപണിമൂല്യം കുതിച്ചുയര്‍ന്നു

മുംബൈ: നിഫ്റ്റി മിഡ് കാപ്, സ്മോള്‍കാപ് സൂചികകളുടെ വിപണിമൂല്യം നടപ്പു സാമ്പത്തിക വര്‍ഷം 50 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഈ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് സൂചികകളിലെ ഒരു ചെറിയ ഭാഗം ഓഹരികളാണ്.

നിഫ്റ്റി മിഡ് കാപ് 100 സൂചികയുടെ വിപണിമൂല്യം 49 ലക്ഷം കോടി രൂപയായാണ് വളര്‍ന്നത്. ഏപ്രില്‍ ഒന്നിന് വിപണിമൂല്യം 32.29 ലക്ഷം കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ നിഫ്റ്റി സ്മോള്‍കാപ് 100 സൂചികയുടെ വിപണിമൂല്യം 10.9 ലക്ഷം കോടി രൂപയില്‍ നിന്നും 18 ലക്ഷം കോടി രൂപയായി വളര്‍ന്നു.

നിഫ്റ്റി മിഡ് കാപ് 100 സൂചികയില്‍ ഉള്‍പ്പെട്ട 16 ഓഹരികളുംനിഫ്റ്റി സ്മോള്‍കാപ് 100 സൂചികയിലെ 18 ഓഹരികളും മാത്രമാണ് 50 ശതമാനത്തിലേറെ ഉയര്‍ന്നത്. ഈ 16 മിഡ് കാപ് ഓഹരികളില്‍ ഏഴും സ്മോള്‍ കാപ് ഓഹരികളില്‍ എട്ടും പൊതുമേഖലയില്‍ ഉള്‍പ്പെട്ടതാണ്.

അദാനി പവര്‍, പി എഫ് സി, ഐ ആര്‍ എഫ് സി, ആര്‍ ഇ സി, യൂണിയന്‍ ബാങ്ക്, മാക്രോടെക് ഡെവലപ്പേഴ്സ്, പോളികാബ് ഇന്ത്യ, ബി എച്ച് ഇ എല്‍, വോഡാഫോണ്‍ ഇന്ത്യ, എഫ് എ സി ടി, ജെ എസ് ഡബ്ല്യു എനര്‍ജി, അര്‍ബിന്ദോ ഫാര്‍മ, മാസഗോണ്‍ ‍ഡോക് ഷിപ്പ് ബില്‍‍ഡേഴ്സ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്സ്, എച്ച് ഡി എഫ് സി എഎംസി, ലുപിന്‍ എന്നിവയാണ് 50 ശതമാനത്തിലേറെ ഉയര്‍ന്ന മിഡ് കാപ് 100 സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികള്‍.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സുസ് ലോണ്‍ എനര്‍ജി, ഐഡിബിഐ ബാങ്ക്, ബിഎസ്ഇ, എസ് ജെ വി എന്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കല്യാണ്‍ ജ്വല്ലേഴ്സ്, യൂകോ ബാങ്ക്, ഏന്‍ജല്‍ വണ്‍, എന്‍ എല്‍ സി ഇന്ത്യ, സയന്‍റ് ലിമിറ്റഡ്, ഹഡ്കോ, എംആര്‍പിഎല്‍, ബിര്‍ള സോഫ്റ്റ്, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, ക്രെഡിറ്റ് ആക്സസസ് ഗ്രാമീണ്‍, അപാര്‍ ഇന്‍റസ്ട്രീസ്, കെഇഐ ഇന്‍റസ്ട്രീസ് എന്നിവയാണ് 50 ശതമാനത്തിലേറെ ഉയര്‍ന്ന സ്മോള്‍ കാപ് 100 സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികള്‍.

X
Top