പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

വിപണി കൂടുതല്‍ ദുര്‍ബലമായി

മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസത്തിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലാണ്.സെന്‍സെക്‌സ് 410.73 പോയിന്റ് അഥവാ 0.69 ശതമാനം താഴ്ന്ന് 59053.20 ലെവലിലും നിഫ്റ്റി 135.10 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 17330.70 ലെവലിലും വ്യാപാരം തുടരുന്നു. 850 ഓഹരികള്‍ മുന്നേറുമ്പോള്‍ 2044 എണ്ണമാണ് താഴ്ച വരിക്കുന്നത്.

170 ഓഹരിവിലകളില്‍ മാറ്റമില്ല. എന്‍ടിപിസി, അദാനിപോര്‍ട്ട്‌സ്, കോടക് മഹീന്ദ്ര, നെസ്ലെ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കുമ്പോള്‍ അദാനി എന്റര്‍പ്രൈസസ് ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്‌സ് കനത്ത നഷ്ടം നേരിടുന്നത്. റിയാലിറ്റി ഒഴികെയുള്ള മേഖലകള്‍ ദുര്‍ബലമായി.

ബിഎസ്ഇ മിഡ്ക്യാപ് 1.28 ശതമാനവും സ്‌മോള്‍ക്യാപ് 1.32 ശതമാനവും താഴ്ച വരിച്ചു. എഫ്ഐഐ വില്‍പന (കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ 3466 കോടി രൂപയുടെ വില്‍പ്പന) ത്വരിതപ്പെട്ടതായി ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ആഗോള വിപണി ഘടനയും പ്രതികൂലമാണ്.

ജനുവരി മാസ പണപ്പെരുപ്പം ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വാള്‍സ്ട്രീറ്റ് സൂചികകള്‍ നിലം പൊത്തി. ഉയരുന്ന യുഎസ് ബോണ്ട് വരുമാനം(10 വര്‍ഷ ബോണ്ട് യീല്‍ഡ്ഡ് 3.93%), ഡോളര്‍ സൂചിക എന്നിവയും വെല്ലുവിളി ഉയര്‍ത്തുന്നു. മറ്റൊരു പ്രധാന ഘടകം റീട്ടെയില്‍ നിക്ഷേപകരുടെ പിന്മാറ്റമാണ്.

എഫ്‌ഐഐ വില്‍പന ശക്തമായ 2021-ലും 2022-ലും തുണയായത് റീട്ടെയില്‍ വാങ്ങലായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ റീട്ടെയില്‍ ക്ലയന്റുകളുടെ എണ്ണത്തില്‍ 38 ലക്ഷം കുറവുണ്ടായെന്നാണ്. റീട്ടെയില്‍/എച്ച്എന്‍ഐ പ്രതിദിന വിഹിതം 68% ത്തില്‍ നിന്ന് 44% ആയി.

ഇതോടെ എഫ്‌ഐഐ വില്‍പന കാര്യമായ സ്വാധീനം ചെലുത്തുമെന്ന കാര്യം ഉറപ്പായി. അതേസമയം വിലയിടിവ് നേരിട്ട ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്സ്, ഐടി, സിമന്റ് ഓഹരികള്‍ ഇപ്പോള്‍ ശേഖരിക്കാനാകും.

X
Top