ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

ജൂലൈ നേട്ടത്തില്‍ അവസാനിപ്പിച്ച് വിപണി; നിഫ്റ്റി 19750 ന് മുകളില്‍, 367 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം തിങ്കളാഴ്ച വിപണി ഉയര്‍ന്നു. ഇതോടെ ജൂലൈ മാസം നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ സൂചികകള്‍ക്കായി. സെന്‍സെക്‌സ് 367.47 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 66527.67 ലെവലിലും നിഫ്റ്റി 107.80 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 19753.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2163 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1414 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 187 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.എന്ടിപിസി, പവര് ഗ്രിഡ് കോര്പ്പറേഷന്, അദാനി പോര്ട്‌സ്, ഒഎന്ജിസി, ഹിന്ഡാല്‌കോ ഇന്ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയത്.

അപ്പോളോ ഹോസ്പിറ്റല്‍സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഡിവിസ് ലാബ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവ ഇടിവ് നേരിട്ടു. മേഖലകളില്‍ വാഹനം,ഓയില്‍ ആ്ന്റ് ഗ്യാസ്,ഊര്‍ജ്ജം,ലോഹം,കാപിറ്റല്‍ ഗുഡ്‌സ്,ഐടി എന്നിവ 1-2 ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി അര ശതമാനം പൊഴിച്ചു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top