ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

വിപണി നേട്ടത്തില്‍; നിഫ്റ്റി 19797 ലെവലില്‍ വ്യാപാരം തുടരുന്നു

മുംബൈ: മൂന്നുദിവസം നീണ്ട ഇടിവിന് ശേഷം ബുധനാഴ്ച തുടക്കത്തില്‍ വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 434.10 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 66789.81 ലെവലിലും നിഫ്റ്റി 117.10 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 19797.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1880 ഓഹരികള്‍ മുന്നേറിയപ്പോള്‍ 971 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

119 ഓഹരി വിലകളില്‍ മാറ്റമില്ല. ലാര്‍സന്‍ ആന്റ് ടൗബ്രോ,റിലയന്‍സ്,ഐടിസി,ടാറ്റ മോട്ടോഴ്‌സ്,യുപിഎല്‍,ടാറ്റ കണ്‍സ്യൂമര്‍,ബ്രിട്ടാനിയ,അദാനി,ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കുറിച്ച ഓഹരികള്‍. എല്‍ടിഐ മൈന്‍ഡ്ട്രീ,ഗ്രാസിം,സണ്‍ഫാര്‍മ,ഭാരതി എയര്‍ടെല്‍,കോടക് മഹീന്ദ്ര,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ് 2 ശതമാനവും ഊര്‍ജ്ജം 1 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.32 ശതമാനവും 0.48 ശതമാനവും ഉയര്‍ന്നു.

X
Top