
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടം തുടര്‍ന്നു. സെന്‍സെക്‌സ് 106.62 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 66160.20 ലെവലിലും നിഫ്റ്റി50 0.07 ശതമാനം അഥവാ 13.85 പോയിന്റ് താഴ്ന്ന് 19646.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.1774 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1641 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
163 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടെക് മഹീന്ദ്ര,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. സിപ്ല,സണ്‍ ഫാര്‍മ,ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലായി.
മേഖലകളില്‍ പവര്‍,റിയാലിറ്റി എന്നിവ 2 ശതമാനം വീതവും ലോഹം,കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്ത് കെയര്‍ എന്നിവ 0.4 ശതമാനവും ഉയര്‍ന്നപ്പോള്‍ ബാങ്കിംഗ്,ഓയില്‍ ആന്റ് ഗ്യാസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.






