
മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം വിപണി വ്യാഴാഴ്ച കൂപ്പുകുത്തി. സെന്‍സെക്‌സ് 440.38 പോയിന്റ് അഥവാ 0.66 ശതമാനം താഴ്ന്ന് 66266.82 ലെവലിലും നിഫ്റ്റി 118.40 പോയിന്റ് അഥവാ 0.60 ശതമാനം താഴ്ന്ന് 19659.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1722 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1735 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
133 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടെക് മഹീന്ദ്ര,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,നെസ്ലെ ഇന്ത്യ,ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. സിപ്ല,സണ്‍ഫാര്‍മ,ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടം കുറിച്ചു.
മേഖലകളില്‍ വാഹനം, ഓയില്‍ ആന്റ്ഗ്യാസ്,ബാങ്ക്,എഫ്എംസിജി തുടങ്ങിയവ 0.5-1 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഫാര്‍മ 3 ശതമാനവും റിയാലിറ്റി 2 ശതമാനവും പ്രകടനം മെച്ചപ്പെടുത്തി. ബിഎസ്ഇ മിഡക്യാപ് അര ശതമാനം നേട്ടത്തിലും സ്‌മോള്‍ക്യാപ് മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.






