എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പണപ്പെരുപ്പ പ്രവചനം ഉള്‍ക്കൊള്ളാന്‍ വിപണിയ്ക്കായില്ല

മുംബൈ: ആര്‍ബിഐ, മോണിറ്ററി പോളിസി കമ്മിറ്റിയുടെ പണപ്പെരുപ്പ പ്രവചനം വിപണിയ്ക്ക് ഉള്‍ക്കൊള്ളാനായില്ല, ജിയോജിത്, ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിക വിജയകുമാര്‍ നിരീക്ഷിക്കുന്നു. വിപണി തീരുമാനത്തോട് പ്രതികൂലമായി പ്രതികരിച്ചു. അതേസമയം എംപിസി സുരക്ഷിതമായി നീങ്ങുന്നു എന്നത് ശ്രദ്ധേയമാണ്.

അവര്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു. പണപ്പെരുപ്പത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം മണ്‍സൂണ്‍ ആയിരിക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു. മണ്‍സൂണ്‍ സാധാരണ നിലയിലായാല്‍ ഭക്ഷ്യവില നിയന്ത്രണവിധേയമാകും.

ഇതോടെ ഡിസംബറില്‍ നിരക്ക് കുറച്ചുതുടങ്ങാം. അതിനാല്‍ മണ്‍സൂണ്‍ പുരോഗതിയെ സശ്രദ്ധം വീക്ഷിക്കണം. പലിശനിരക്ക് വര്‍ധിപ്പിക്കാത്ത നടപടി ശുഭകരമാണ്.

തൊഴിലില്ലായ്മ ക്ലെയ്മുകള്‍ വര്‍ദ്ധിച്ചുവെന്ന വാര്‍ത്ത യുഎസ് സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് സൂചിപ്പിക്കുന്നു. വിപണി വീക്ഷണകോണില്‍ ഇക്കാര്യം പോസിറ്റീവാണ്. നിരക്ക് വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്താന്‍ ഫെഡ് റിസര്‍വ് ഇതോടെ തയ്യാറാകും.

X
Top