നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ബിഎസ്ഇ ലിസ്റ്റ്ഡ് കമ്പനികളുടെ വിപണി മൂല്യം 300 ലക്ഷം കോടി രൂപയില്‍

മുബൈ: ബിഎസ്ഇ ലിസ്റ്റ്ഡ് കമ്പനികളുടെ വിപണി മൂല്യം ബുധനാഴ്ച 300 ലക്ഷം കോടി രൂപയിലെത്തി. ആദ്യമായാണ് ഇത്രയും വലിയ വിപണി മൂല്യം ബിഎസ്ഇ കമ്പനികള്‍ നേടുന്നത്. കമ്പനികളുടെ വിപണി മൂലധനം മാര്‍ച്ച് 28 മുതല്‍ ഇതുവരെ 18.5 ശതമാനമാണ് ഉയര്‍ന്നത്.

ഈ വര്‍ഷം ഇതുവരെ 6.6 ശതമാനം വളര്‍ന്നു. ബെഞ്ച്മാര്‍ക്ക് സെന്‍സെക്സും നിഫ്റ്റിയും മാര്‍ച്ച് 28 മുതല്‍ ഏകദേശം 13 ശതമാനം വീതമാണ് നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം ഇതുവരെ ഇരു സൂചികകളും 6 ശതമാനം മുന്നേറി.

അതേസമയം ബിഎസ്ഇ മിഡ്ക്യാപ്,സ്മോള്‍ക്യാപ് സൂചികകളുടെ നേട്ടം മാര്‍ച്ച് 28 മുതല്‍ 23 ശതമാനം വീതവും നടപ്പ് വര്‍ഷം 13 ശതമാനം വീതവുമാണ്. ജൂണ്‍ പാദത്തില്‍ 10 ബില്യണ്‍ ഡോളറിലധികമാണ് വിദേശ നിക്ഷേപകര്‍ നടത്തിയ നിക്ഷേപം . ഇതാണ് വിപണിയെ ഉയര്‍ത്തിയ നിര്‍ണ്ണായ ഘടകം.

2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വാങ്ങലാണിത്.

X
Top