Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

500 കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് മാപ് മൈ ഇന്ത്യ ബോർഡ് അംഗീകാരം നൽകി

ഡൽഹി: 500 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ പദ്ധതിക്ക് “മാപ് മൈ ഇന്ത്യ” ബോർഡ് അംഗീകാരം നൽകിയതായി ഹോം ഗ്രൗൺ നാവിഗേഷൻ സേവന സ്ഥാപനം റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മാപ് മൈ ഇന്ത്യ എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന സിഇ ഇൻഫോ സിസ്റ്റം , ഇക്വിറ്റി ഡൈല്യൂഷൻ വഴിയുള്ള ധനസമാഹരണത്തിന് മുമ്പ് ഓഹരി ഉടമകളുടെ അനുമതിയും മറ്റ് നിയമപരമായ അംഗീകാരവും തേടേണ്ടതുണ്ട്.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി , കമ്പനിയുടെ 2 രൂപ വീതം മുഖവിലയുള്ള (ഇക്വിറ്റി ഷെയറുകൾ) മൊത്തം 500 കോടി രൂപയിലോ തത്തുല്യമായ തുകയ്‌ക്കോ ഇഷ്യു ചെയ്തുകൊണ്ട് ഫണ്ട് സ്വരൂപിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.

ക്യുഐപി വഴിയുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കുമായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.

X
Top