ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇൻഫോസിസ് ഓഹരി തിരികെ നൽകാനൊരുങ്ങിയത് നിരവധി നിക്ഷേപകർ

ൻഫോസിസ് സ്റ്റോക്ക് ബൈ ബാക്കിനായി അപേക്ഷ നൽകിയത് 8.2 മടങ്ങ് അപേക്ഷകർ. കമ്പനിയുടെ 18,000 കോടി മൂല്യമുള്ള ബൈബാക്ക് പ്രോഗ്രാമിന് കീഴിൽ 10 കോടി ഓഹരികൾ തിരിച്ചു വാങ്ങാനാണ് കമ്പനി പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഏകദേശം 82.61 കോടി ഓഹരികൾ തിരികെ നൽകാനായി ഓഹരി ഉടമകൾ അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ഇൻഫോസിസ് ഓഹരികൾ ബിഎസ്ഇയിൽ 1.06 ശതമാനം വരെ ഉയർന്ന് 1,574.40 രൂപ ആയി.

ഇൻഫോസിസ് ഓഹരി ബൈബാക്ക് നവംബർ 20 ന് ആരംഭിച്ച് നവംബർ 26 നാണ് അവസാനിച്ചത്. ബിഎസ്ഇ ഡാറ്റ പ്രകാരം 82.61 കോടി ഓഹരികൾക്കാണ് നിക്ഷേപകർ ബിഡ് സമർപ്പിച്ചത്.
ഏകദേശം 8.26 മടങ്ങ് അപേക്ഷകരാണ് അധികമെത്തിയത്.

ഇൻഫോസിസ് ഓഹരി നവംബർ 27ന് 1553 രൂപയിലാണ്. ഉച്ചയോടെ 0.31 ശതമാനം ഇടിഞ്ഞാണ് വ്യാപാരം. 1800 രൂപക്കാണ് ഇൻഫോസിസ് ഓഹരികൾ കമ്പനി തിരിച്ചു വാങ്ങിയത്. ബുധനാഴ്ചത്തെ ക്ലോസിങ് വിലയേക്കാൾ ഏതാണ്ട് 15 ശതമാനം ഉയർന്നായിരുന്നു വ്യാപാരം.

ഇൻഫോസിസ് ഓഹരികൾ മുന്നേറുമോ?ഇൻഫോസിസ് ഓഹരികളിൽ വിദഗ്ധർ ഇപ്പോഴും ശുഭാപ്തി വിശ്വാസം നിലനിർത്തുന്നു. ഇതിന് കാരണം അടിസ്ഥാനകാര്യങ്ങളിലെ പുരോഗതിയും മാനേജ്‌മെന്റിൻ്റെ ശക്തമായ സ്വാധീനവുമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗകത്തെ നിലവിലെ തരംഗംവും ഇൻഫോസിസിൻ്റെ പ്രവർത്തനങ്ങളും ഹ്രസ്വകാലത്തേക്ക് വളർച്ച മന്ദഗതിയിലാക്കിയേക്കുമെന്ന് നിരീക്ഷണമുണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പോസിറ്റീവ് ആയിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top