
മുംബൈ: 7.14 ശതമാനം പ്രീയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കയാണ് അമാന്റ ഹെല്‍ത്ത് കെയര്‍. 135 രൂപയിലാണ് ഓഹരി എന്‍എസ്ഇയിലെത്തിയത്. 134 രൂപയില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു.
126 രൂപയായിരുന്നു ഇഷ്യുവില.ഗ്രെമാര്‍ക്കറ്റില്‍ 7 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരി. നേരത്തെ കമ്പനിയുടെ 126 കോടി ഐപിഒ 82.61 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. സ്ഥാപനതേതര നിക്ഷേപകര്‍ തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 209.42 മടങ്ങ് അധികം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 35.86 മടങ്ങ് അധികവും ചെറുകിട നിക്ഷേപകര്‍ 54.98 മടങ്ങ് അധികവും സബ്‌സ്‌ക്രൈബ് ചെയ്തു.
ഐപിഒ വഴി സമാഹരിക്കപ്പെട്ട തുക മൂലധന ചെലവുകള്‍ക്കും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക. 1994 ല്‍ സ്ഥാപിതമായി അമാന്റ , സ്റ്ററൈല്‍ ലിക്വിഡ്് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു.
നൂതനമായ അസെപ്റ്റിക് ബ്ലോ-ഫില്‍-സീല്‍ (ABFS), ഇന്‍ജക്ഷന്‍ സ്‌ട്രെച്ച് ബ്ലോ മോള്‍ഡിംഗ് (ISBങ) പാരന്ററലുകള്‍ (LVPs) എന്നിവയാണ് ഉത്പന്നങ്ങള്‍. ഓഹരിയുടെ പിഇ അനുപാതം 46..6 ആണെന്നും ദീര്‍ഘകാല നിക്ഷേപത്തിനായിരിക്കും ഓഹരിയുടമകള്‍ ശ്രമിക്കുകയെന്നും ആനന്ദ് രതിയിലെ നരേന്ദ്ര സോളങ്കി അറിയിച്ചു.