2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

മാന്‍കൈന്‍ഡ് ഫാര്‍മ ഐപിഒ ഇന്ന് മുതൽ

മാന്കൈന്ഡ് ഫാര്മയുടെ പ്രാരംഭ ഓഹരി വില്പന ഇന്ന് തുടങ്ങും. ഏപ്രില് 27വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. ഓഹരിയൊന്നിന് 1,026-1,080 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഓഫര് ഫോര് സെയില് വഴി നാല് കോടി ഓഹരികളാണ് വില്പനയ്ക്കുള്ളത്. 13 ഓഹരികളുടെ ഒരു ലോട്ടിനാണ് മിനിമം അപേക്ഷിക്കാന് കഴിയുക. പരമാവധി 14 ലോട്ടുകള് (182 ഓഹരികള്)ക്കായി അപേക്ഷ നല്കാം.

ക്യുഐബി വിഭാഗത്തില് 50 ശതമാനവും അതിസമ്പന്ന വിഭാഗത്തിന് 15 ശതമാനവും റീട്ടെയില് നിക്ഷേപകര്ക്ക് 35ശതമാനവും ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്.

വില്പനയുടെ കാര്യത്തില് രാജ്യത്തെ നാലാമത്തെ മരുന്ന് കമ്പനിയാണ് മാന്കൈന്ഡ്. ഫാര്മ, കണ്സ്യൂമര് ഹെല്ത്ത് കെയര് മേഖലകളിലാണ് പ്രവര്ത്തനം.

X
Top