ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

1 ലക്ഷം രൂപ നിക്ഷേപം 4 കോടി രൂപയാക്കിയ മനീഷ് ഗോയല്‍ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: അടിസ്ഥാന വിശകലനത്തില്‍ വിശ്വസിക്കുന്ന, മൂല്യ നിക്ഷേപകന്‍ മനീഷ് ഗോയല്‍ ഏഴ് വര്‍ഷം മുന്‍പ് വാങ്ങാന്‍ നിര്‍ദ്ദേശിച്ച ഓഹരിയാണ് സ്വിസ് ഗ്ലോസ്‌കോട്ടിന്റേത്. അന്ന് 38 രൂപയായിരുന്നു സ്റ്റോക്കിന്റെ വില. ഗോയലിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കി ഓഹരി 200 മടങ്ങ് വളര്‍ച്ച നേടി.

പത്ത് വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ ഓഹരി 400 മടങ്ങ് നേട്ടമുണ്ടാക്കിയതായി കാണാം. ഈ കാലയളവില്‍ 1:5 അനുപാതത്തില്‍ വിഭജനത്തിനും ഓഹരി വിധേയമായി.

സ്വിസ് ഗ്ലാസ്‌കോട്ടിന്റെ ഓഹരി വില ചരിത്രം
നിലവില്‍ എച്ച്ഇഎല്‍ ഗ്ലാസ്‌കോട്ട് എന്നറിയപ്പെടുന്ന സ്വിസ് ഗ്ലാസ്‌കോട്ട് 10 വര്‍ഷം മുന്‍പ് 8.25 രൂപയിലാണ് ട്രേഡ് ചെയ്യപ്പെട്ടിരുന്നത്. നിലവിലെ വില 666 രൂപ. ഒക്ടോബര്‍ 2022 ല്‍ ഓഹരി, വിഭജനത്തിന് വിധേയമായി.

നിക്ഷേപത്തിന്റെ വളര്‍ച്ച
10 വര്‍ഷം മുന്‍പ് 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് ലഭ്യമാവുക 12,121 എണ്ണം ഓഹരികളാണ്. 1:5 വിഭജനത്തോടെ കൈവശം 60,605 സ്‌റ്റോക്കുകള്‍ വന്നുചേരും. ഇന്നത്തെ വിലയായ 666 രൂപ വച്ച് നോക്കുമ്പോള്‍ 1 ലക്ഷം നിക്ഷേപം 4 കോടി രൂപയായാണ് മാറുക (666×60,605).

X
Top