റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യ

ഐപിഒ: ഓഹരി വില നിശ്ചയിച്ച് മംഗള്‍ ഇലക്ട്രിക്കല്‍

ന്യൂഡല്‍ഹി: ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) പ്രൈസ് ബാന്റായി 533-561 രൂപ നിശ്ചയിച്ചിരിക്കയാണ് ട്രാന്‍സ്‌ഫോമര്‍ ഉപകരണ നിര്‍മ്മാതാക്കളായ മംഗള്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്.

400 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ. 1500 കോടി രൂപ വാല്വേഷന്‍.കടം വീട്ടുന്നതിനും മൂലധന നിക്ഷേപത്തിനും തുക വിനിയോഗിക്കും.

ഐപിഒ ഓഗസ്റ്റ് 20 ന് തുടങ്ങി 22 നാണ് അവസാനിക്കുക. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 19 ന് അപേക്ഷിക്കാം. 26 ഇക്വിറ്റി ഓഹരികളുടെ ലോട്ടിനും ഗുണിതങ്ങള്‍ക്കുമാണ് ചില്ലറ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനാകുക.

ലാമിനേഷനുകള്‍, സിആര്‍സിജിഒ സ്ലിറ്റ് കോയിലുകള്‍, അമോര്‍ഫസ് കോറുകള്‍, കോയിലുകളുടെയും കോറുകളുടെയും അസംബ്ലികള്‍, വൂണ്ട്, ടൊറോയ്ഡല്‍ കോറുകള്‍, ഓയില്‍-ഇമ്മേഴ്സ്ഡ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മംഗള്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൂടാതെ പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ട്രാന്‍സ്ഫോര്‍മറുകളും നിര്‍മ്മിക്കുന്നുണ്ട്. സിംഗിള്‍-ഫേസ് 5 മുതല്‍ ത്രീ-ഫേസ് 10 എംമിവി യൂണിറ്റുകള്‍ വരെ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറുകളാണിവ.  ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഇപിസി സേവനങ്ങളും നല്‍കുന്നു.

X
Top