പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

ഫസ്റ്റ് മിനിസ്റ്ററുടെ കൈയൊപ്പുമായി മലയാളി ബ്രാൻഡ് ‘മണവാട്ടി’ ലേലത്തിൽ

കൊച്ചി: സ്കോട്ട്ലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻബറോയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) കാൻഡിഡേറ്റ് അഡോപ്ഷൻ ആൻഡ് ഫണ്ട്രെയ്സിംഗ് കൺവെൻഷനിൽ മലയാളി ബ്രാൻഡ് ‘മണവാട്ടി’യാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എസ്എൻപി സ്ഥാനാർഥി മാർട്ടിൻ ഡേയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി സംഘടിപ്പിച്ച ചടങ്ങിലാണ് മണവാട്ടിയുടെ ഈ സ്പെഷ്യൽ എഡിഷൻ ബോട്ടിൽ അവതരിപ്പിച്ചത്.

സ്കോട്ടിഷ് ഭരണത്തലവനായ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും മണവാട്ടി വാറ്റിന്റെ ഉടമ ജോൺ സേവ്യറും ചേർന്ന് ഒപ്പുവെച്ച ബോട്ടിലാണ് ലേലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ഫസ്റ്റ് മിനിസ്റ്ററുടെ ഒപ്പുള്ള ‘മണവാട്ടി’ സ്വന്തമാക്കാൻ വൻ മത്സരമാണ് നടന്നത്.ചടങ്ങിൽ സ്കോട്ടിഷ് കാബിനറ്റ് മന്ത്രി ഫിയോണ ഹിസ്ലോപ്പ്, മിഷേൽ തോംസൺ, മുൻ ഗതാഗതമന്ത്രി സ്റ്റുവർട്ട് സ്റ്റീവൻസൺ, മുൻ എംപി ഡേവిడ్ ലിൻഡൻ, കൗൺസിലർമാരായ പോളീൻ സ്റ്റാഫോർഡ്, ഡെന്നിസ്, ജെയിൻ, യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, സാൻ ടിവി പ്രതിനിധി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

കൊച്ചി കടവന്ത്ര–ചിലവന്നൂർ സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ പുറത്തിറക്കിയ കേരളത്തിന്റെ തന്നെ സ്വന്തമായ വാറ്റാണ് ‘മണവാട്ടി’. കേരളത്തിലെ നാടൻ വാറ്റ് രീതികളെയും ആധുനിക മദ്യനിർമാണ സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ചാണ് ലണ്ടൻ ബാരൺ ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ യുകെയിൽ ‘മണവാട്ടി’ എത്തിച്ചിരിക്കുന്നത്.

X
Top