മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

സ്‌ക്കിന്‍ കെയര്‍ സ്റ്റാര്‍ട്ട്അപ്പ് മാമാ എര്‍ത്ത് ഐപിഒയ്ക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സെക്ക്വോയ കാപിറ്റലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്‌ക്കിന്‍ കെയര്‍ സ്റ്റാര്‍ട്ട്അപ്പ് മാമാ എയര്‍ത്ത് ഐപിഒ വഴി 300 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. ഇതിനായി 3 ബില്ല്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2016 ല്‍ സ്ഥാപിതമായ മാമാ എര്‍ത്ത് വിഷാംശമില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചാണ് പ്രശസ്തി നേടിയത്.
ഫെയ്‌സ് വാഷ്, ഷാമ്പൂ, ഹെയര്‍ ഓയില്‍ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. യൂണിലിവറിന്റെ ഇന്ത്യ യൂണിറ്റായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രോക്ടര്‍ ആന്റ് ഗാംബിള്‍ തുടങ്ങിയ കമ്പനികളാണ് മാമാ എര്‍ത്തിന്റെ എതിരാളികള്‍. ജനുവരിയില്‍ കമ്പനി സെക്വോയയില്‍ നിന്നും ബെല്‍ജിയത്തില്‍ നിന്നുള്ള സോഫിനായില്‍ നിന്നും 1.2 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
നിലവിലുള്ളതിന്റെ പത്ത് മടങ്ങ് അധികം വില്‍പ്പന വരുമാനം പ്രതീക്ഷിക്കുന്ന കമ്പനി ഭാവി സാധ്യതകള്‍ കണക്കിലെടുത്താണ് 3 ബില്ല്യണ്‍ മൂല്യനിര്‍ണ്ണയം തേടുന്നത്. ഈവര്‍ഷം അവസാനത്തോടെ കമ്പനി ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിക്കുമെന്നറിയുന്നു. ഇതിനായി ജെപി മോര്‍ഗന്‍ ചെയ്‌സ്, ജെഎം ഫിനാന്‍ഷ്യല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍ എന്നിവരെ നടത്തിപ്പുകാരായി ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കമ്പനിയും നിക്ഷേപബാങ്കുകളും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

X
Top