രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മലയാള സിനിമകൾക്ക് മികച്ച മുന്നേറ്റം

കൊച്ചി: ഇന്ത്യൻ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്‌ഷനിൽ മികച്ച മുന്നേറ്റവുമായി മലയാള സിനിമ. ഈ വർഷത്തെ, ആദ്യ അഞ്ചുമാസം മലയാളത്തിന്റെ വിഹിതം 10 ശതമാനത്തിലേറെയാണ്. മുൻവർഷങ്ങളിൽ പത്തിൽത്താഴെയായിരുന്നു.

43 ശതമാനവുമായി ഹിന്ദി സിനിമ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 17 ശതമാനവുമായി തെലുങ്ക് സിനിമ രണ്ടാം സ്ഥാനത്തും 13 ശതമാനവുമായി തമിഴ് സിനിമ മൂന്നാംസ്ഥാനത്തുമുണ്ട്.

അഞ്ചുമാസത്തിനിടെ 1277 കോടിയുമായി ഹിന്ദി സിനിമ ‘ധുരന്ധർ’ ആണ് കളക്‌ഷനിൽ ഒന്നാമത്.
141 കോടിയുമായി ‘വാഴ 2’ ഏഴാമതും 133 കോടിയുമായി ‘ദൃശ്യം 3’ എട്ടാമതുമാണ്.

മേയിലെ മാത്രം കണക്കിൽ 229 കോടിയുമായി തമിഴ് സിനിമ ‘കറുപ്പ്’ ഒന്നാംസ്ഥാനത്തും 133 കോടിയുള്ള ‘ദൃശ്യം’ രണ്ടാം സ്ഥാനത്തുമാണ്. 44 കോടിയുമായി ‘അതിരടി’യും 37 കോടിയുമായി ‘പാട്രിയറ്റും’ ഒൻപതും പത്തും സ്ഥാനത്തുണ്ട്.

X
Top