പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ‘ബ്രൈഡ്സ് ഓഫ് ഇന്ത്യ’ കാംപെയ്ന് തുടക്കം

കൊച്ചി: ഇന്ത്യന്‍ വധുവിന്‍റെ വൈവിധ്യമാര്‍ന്ന പൈതൃകത്തെ ആഘോഷിക്കുന്ന ആഭരണ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ബ്രൈഡ്സ് ഓഫ് ഇന്ത്യ കാംപെയ്നിന്റെ പതിനഞ്ചാം എഡിഷന് തുടക്കമായി. വിവാഹ ദിനങ്ങളില്‍ ഇന്ത്യന്‍ വധുവിന്‍റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അതിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്ന ആഭരണങ്ങളാണ് ഇത്തവണത്തെ കാംപെയ്നില്‍ രൂപകല്പന ചെയ്തിട്ടുള്ളത്. പരിശുദ്ധിയും കരകൗശല വൈദഗ്ധ്യവുമെല്ലാം ഉറപ്പാക്കിക്കൊണ്ട് ആധുനിക ഡിസൈനുകളിലുള്ള ആഭരണ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. ബ്രൈഡ്സ് ഓഫ് ഇന്ത്യയുടെ 15-ാം എഡിഷനില്‍ 22 വധുക്കളും 10 സെലിബ്രിറ്റികളും ഒരുമിച്ച് അണിനിരക്കുകയാണ്. കരീന കപൂര്‍ ഖാന്‍, കാര്‍ത്തി, എന്‍ടിആര്‍, ആലിയ ഭട്ട്, ശ്രീനിധി ഷെട്ടി,അനില്‍ കപൂര്‍, രുക്മിണി മൈത്ര, സബ്യസാചി മിശ്ര, പ്രാര്‍ത്ഥന ബെഹെരെ, മാനസി പരേഖ് എന്നിവരാണ് ഈ കാംപെയ്ന്‍റെ ഭാഗമായിട്ടുള്ളത്. ഇന്ത്യന്‍ വിവാഹങ്ങളുടെ സംസ്കാരവും പാരമ്പര്യവുമെല്ലാം അതിമനോഹരമായി അവര്‍ ഈ കാംപെയ്നില്‍ അവതരിപ്പിക്കുന്നു. അഭിഷേക് വെര്‍മനാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ 15-ാം എഡിഷന്‍റെ സംവിധാനം ചെയ്തിരിക്കുന്നത്. ശുഭജിത് മുഖര്‍ജി സംഗീതം പകര്‍ന്നു.

ഓരോ വര്‍ഷവുമുള്ള ബ്രൈഡ്സ് ഓഫ് ഇന്ത്യ കാംപെയ്ന്‍ ഇന്ത്യയിലെ വധുക്കള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന ആദരവാണെന്നും ഇതിന്‍റെ പതിനഞ്ചാം എഡിഷന്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. രാജസ്ഥാനിലെ രാജകീയ പോള്‍ക്കി കലാവൈദഗ്ധ്യവും തമിഴ്നാടിന്‍റെ ക്ഷേത്ര ശില്പ കലയില്‍ നിന്നുള്ള സ്വര്‍ണാഭരണങ്ങളും, കേരളത്തിന്‍റെ പരമ്പരാഗത കസവു പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം നേടിയ വിവാഹ ആഭരണങ്ങളും, ബംഗാളിന്‍റെ സമ്പന്നമായ ആഭരണ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സൂക്ഷ്മ മുദ്രകളുമെല്ലാം ആഭരണ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ പൈതൃകത്തില്‍ നിന്നും പരമ്പരാഗത ക്ഷേത്ര കലയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ആഭരണ ശേഖരമായ ഡിവൈന്‍, അമൂല്യമായ രത്നങ്ങളോടെ 22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ആഭരണ ശേഖരമായ പ്രഷ്യ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്‍റെ തിളക്കമുള്ള വജ്രങ്ങള്‍ എന്നിവെയല്ലാം 2025 ലെ ബ്രൈഡ്സ് ഓഫ് ഇന്ത്യ കാംപെയ്നിൽ ഒന്നിച്ച് കൊണ്ടുവന്നിരിക്കുകയാണ്.

X
Top