ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

ആഗോള അംഗീകാര നിറവിൽ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്

കോഴിക്കോട്: ജ്വല്ലറി രംഗത്ത് കേരളത്തിൽ നിന്നുള്ള വമ്പൻ ബ്രാൻഡായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഗോള തലത്തിലെ മികച്ച 100 ആഡംബര ഉൽപന്ന ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടി.

ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2023 ലെ ഗ്ലോബല്‍ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് ലോക റാങ്കിങില്‍ 19ാം സ്ഥാനത്താണ് മലബാർ ഗോൾഡ്, ഇന്ത്യയില്‍ ഒന്നാമത്തെയും.

ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ ആഗോള വില്‍പ്പനയും ബ്രാന്‍ഡ് മൂല്യവും കണക്കാക്കിയാണ് ഡിലോയ്റ്റ് ഗ്ലോബല്‍ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് റാങ്കിങ് ലിസ്റ്റ് തയാറാക്കുന്നത്.

ആഭണങ്ങളുടെ വില്‍പ്പനയിലും ബ്രാന്‍ഡ് മൂല്യത്തിലുമെല്ലാം മികച്ച നേട്ടം കൈവരിച്ചതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലിസ്റ്റിൽ മുൻനിരയിലെത്താൻ സഹായിച്ച ഘടകങ്ങൾ.

മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മലബാര്‍ ഗോള്‍ഡില്‍ പുതിയ ഫാഷനിണങ്ങിയ ആഭരണങ്ങളുടെയും പരമ്പരാഗത ശൈലിയിലെ ആഭരണങ്ങളുടെയും വലിയ ശേഖരമുണ്ടെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

ഇതിന് പുറമെ വിശ്വാസ്യതയും സൂതാര്യതയുമാണ് മലബാര്‍ ഗോള്‍ഡിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡാക്കി മാറ്റിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

X
Top