
ന്യൂഡല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 362.22 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 51.01 ശതമാനം അധികം.
വരുമാനം 25 ശതമാനമുയര്‍ന്ന് 3637 കോടി രൂപയായപ്പോള്‍ അറ്റ പലിശ വരുമാനം 7 ശതമാനമുയര്‍ന്ന് 1675 കോടി രൂപയിലെത്തി. 6.8 ശതമാനമാണ് അറ്റ പലിശ മാര്‍ജിന്‍. വായ്പാ ബുക്ക് തുടര്‍ച്ചയായി 4.8 ശതമാനം വര്‍ധിച്ച് 86732 കോടി രൂപയുടേതായി.
വായ്പ വിതരണത്തിലെ മെച്ചപ്പെടലാണ് ഇത് കാണിക്കുന്നത്. മഹീന്ദ്ര വാഹന, ട്രാക്ടര്‍ സെഗ്മന്റില്‍ നേതൃസ്ഥാനം തങ്ങള്‍ക്കാണെന്ന് കമ്പനി പറയുന്നു. കളക്ഷന്‍ എഫിഷ്യന്‍സ് 94 ശതമാനമാണ്.
മുന്‍വര്‍ഷത്തെതിന് തുല്യം.