മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

വായ്പ വിതരണത്തിൽ 110% വളർച്ച രേഖപ്പെടുത്തി മഹീന്ദ്ര ഫിനാൻസ്

മുംബൈ: 2022 സെപ്റ്റംബറിൽ ഏകദേശം 4,080 കോടി രൂപയുടെ വിതരണം നടത്തിയതായി അറിയിച്ച് മഹിന്ദ്ര ഗ്രൂപ്പിന്റെ എൻബിഎഫ്സി വിഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 8.86 ശതമാനം ഉയർന്ന് 195.45 രൂപയിലെത്തി.

മാക്രോ സാഹചര്യങ്ങളാണ് വിതരണത്തിലെ വളർച്ചയെ സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം 21,300 കോടി രൂപയുടെ വിതരണമാണ് കമ്പനി രേഖപ്പെടുത്തിയത്.

ആദ്യ പകുതിയിലെ ആരോഗ്യകരമായ വിതരണ പ്രവണതകൾ ഏകദേശം 73,900 കോടി രൂപയുടെ മൊത്ത ആസ്തി ബുക്കിലേക്ക് നയിച്ചതായും. ഇത് പ്രതിമാസം ഏകദേശം 3% (MoM) വളരുന്നതായും എൻബിഎഫ്സി പറഞ്ഞു. 2022 സെപ്റ്റംബറിലെ സ്ഥാപനത്തിന്റെ ശേഖരണ കാര്യക്ഷമത (CE) 98% ആയിരുന്നു.

ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് (എംഎംഎഫ്എസ്എൽ). കഴിഞ്ഞ പാദത്തിൽ എൻബിഎഫ്‌സി 239.86 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്‌തു.

X
Top