Alt Image
ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുംവിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1528 കോടിയുടെ അറ്റാദായം നേടി മഹീന്ദ്ര

പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2022-23ലെ മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 1528 കോടി രൂപയാണ് മഹീന്ദ്രയുടെ അറ്റാദായം (Net Profit). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 14 ശതമാനം ആണ് ഉയര്‍ന്നത്.

വരുമാനം 41 ശതമാനം ഉയര്‍ന്ന് 21,654 കോടിയിലെത്തി. അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2773 കോടി രൂപയായിരുന്നു അറ്റാദായം.

മൂന്നാം പാദത്തില്‍ 7.76 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്ര വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 45 ശതമാനം ഉയര്‍ന്നു. ട്രാക്ടര്‍ വില്‍പ്പന ഉയര്‍ന്നത് 14 ശതമാനം ആണ്. രാജ്യത്തെ എസ്‌യുവി വിപണിയിലെ വരുമാനത്തിന്റെ 20.6 ശതമാനവും മഹീന്ദ്രയ്ക്കാണ് ലഭിക്കുന്നത്.

ഇന്നലെ നേരിയ ഇടില്‍ (0.67 ശതമാനം) 1362.95 രൂപയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

X
Top