അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

വിദേശത്തു നിന്നുള്ള പണം വരവിൽ കേരളം പിന്നോട്ട്

കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വില ഇടിയുകയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും കേരളത്തിലേക്കുള്ള എന്‍.ആര്‍.ഐ ഫണ്ട് വരവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ തോതില്‍ തൊഴിലില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ട്. ഇതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നിന്ന് പണം നാട്ടിലേക്കെത്തുന്ന തോത് കുറച്ചതെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കുകളിലേക്ക് എന്‍.ആര്‍.ഐ ഫണ്ട് എത്തുന്നുണ്ടെങ്കിലും നിക്ഷേപ വളര്‍ച്ചാ നിരക്ക് മുമ്പത്തെ പോലെ അത്ര മികച്ചതല്ല. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എന്‍.ആര്‍.ഐ നിക്ഷേപം 2,50,000 കോടി രൂപയോട് അടുക്കുന്നു.

2022 സെപ്റ്റംബറില്‍ ഇത് 2,45,723 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ നിന്ന് മൂന്ന് ശതമാനം മാത്രം വളര്‍ച്ച. 2021 സെപ്റ്റംബറിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ച നാല് ശതമാനമാണ്.

2021 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ആകെ എന്‍.ആര്‍.ഐ നിക്ഷേപം 2,29,636 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ച. എന്നാല്‍ മാര്‍ച്ച് 2022 ആയപ്പോഴേക്കും എന്‍.ആര്‍.ഐ നിക്ഷേപ വളര്‍ച്ചാ നിരക്ക് ഏകദേശം നാല് ശതമാനം എന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങി.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന 35 ലക്ഷത്തോളം വരുന്ന മലയാളികളുടേതാണ് ഇതില്‍ ഭൂരിഭാഗവും. എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ കൂടുതലും ഈ രാജ്യങ്ങളില്‍ നിന്നാണ്.

X
Top