വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മുന്നിൽ മഹാരാഷ്‌ട്ര

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയിലെ വ്യാവസായിക മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 51 ശതമാനവും മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലേക്കാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ വ്യവസായ മേഖലയിലേക്ക് ഇക്കാലയളവില്‍ 1,960 കോടി ഡോളറാണ് നിക്ഷേപം ലഭിച്ചത്. കർണാടകയ്‌ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 662 കോടി ഡോളർ നേടാനായി.

ഡെല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഹരിയാന, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നില്‍. മഹാരാഷ്‌ട്രയിലും കർണാടകയിലും പശ്ചാത്തല വികസന രംഗം ഗണ്യമായി മെച്ചപ്പെട്ടതാണ് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ നിക്ഷേപം 14 ശതമാനം ഉയർന്ന് 8,104 കോടി ഡോളറിലെത്തി.

X
Top