കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വോഡ്കകളുടെ ലോക റാങ്കിങ്ങിൽ ‘മാജിക് മൊമെന്റ്സ്’ ഏഴാമത്

ന്ത്യൻ മദ്യ നിർമ്മാണ കമ്പനിയായ റാഡിക്കോ ഖൈതാന്റെ വോഡ്ക ബ്രാൻഡായ മാജിക് മൊമെന്റ്സ് വോഡ്കകളുടെ ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്ത്. 2024 സാമ്പത്തിക വർഷത്തിൽ ആറ് ദശലക്ഷത്തിലധികം വോഡ്ക ബോട്ടിലുകൾ വിറ്റഴിച്ച് 1000 കോടി രൂപയുടെ വിൽപ്പന നടന്നതായി കമ്പനി അറിയിച്ചു.

2006ൽ കമ്പനി അവതരിപ്പിച്ച മാജിക് മൊമെന്റ്സ് എന്ന വോഡ്ക ബ്രാൻഡ് മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വളർച്ച നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനി അവതരിപ്പിച്ച പിങ്ക് വോഡ്ക, ഹോളി ഹായ്‌ എന്നീ എഡിഷനുകൾ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം നേടി വിൽപ്പനയിൽ കുതിച്ചിരുന്നു.

പുതിയ ഉൽപ്പന്നങ്ങങ്ങളുടെ അവതരണവും പുത്തൻ വിപണന രീതികളും വഴി മാജിക് മൊമെന്റ്സ് ഒരു പ്രീമിയം ബ്രാൻഡ് ആയി നില നിൽക്കുന്നുവെന്നും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം തങ്ങളുടെ ഉൽപ്പന്നങ്ങൾ നൽകുന്നതായും കമ്പനിയുടെ മാനേജിങ് ഡയറക്ടർ അഭിഷേക് ഖൈതാൻ പറഞ്ഞു.

മാജിക് മൊമെന്റ്സ് റീമിക്സ്, വെർവ്, ഡാസിൽ എന്നിവയുൾപ്പെടെയുള്ള പ്രീമിയം, സെമി പ്രീമിയം വിഭാഗങ്ങളിലായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച ഉൽപ്പന്നങ്ങൾ കമ്പനി നൽകുന്നുണ്ടെന്നും മാജിക് മൊമെന്റ്സ് അതിന്റെ പേര് സ്വയം നേടിക്കഴിഞ്ഞുവെന്നും കമ്പനി അധികൃതർ പറഞ്ഞു.

1943 ൽ റാംപൂർ ഡിസ്റ്റിലറി എന്ന പേരിൽ ആരംഭിച്ച കമ്പനി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

റാംപൂർ ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി, സംഗം വേൾഡ് മാൾട്ട് വിസ്‌കി, 1999 ദ സ്‌പിരിറ്റ് ഓഫ് വിക്ടറി പ്യുവർ മാൾട്ട് വിസ്‌കി, ജയ്‌സാൽമർ ഇന്ത്യൻ ക്രാഫ്റ്റ് ജിൻ, റോയൽ രന്തംബോർ ഹെറിറ്റേജ് കളക്ഷൻ റോയൽ ക്രാഫ്റ്റഡ് വിസ്‌കി, ഹാപ്പിനസ് ഇൻ എ ബോട്ടിൽ: എ ഹാപ്പിലി ക്രാഫ്റ്റഡ് ജിൻ, മോർഫസ് ആൻഡ് മോർഫസ് ബ്ലൂ ബ്രാണ്ടി, മാജിക് മൊമെൻ്റ്സ് വോഡ്ക, മാജിക് മൊമെൻ്റ്സ് റീമിക്സ് പിങ്ക് വോഡ്ക, മാജിക് മൊമെൻ്റ്സ് ഡാസിൽ വോഡ്ക (ഗോൾഡ് ആൻഡ് സിൽവർ ), മാജിക് മൊമെൻ്റ്സ് വെർവ് വോഡ്ക, 1965 ദ സ്പിരിറ്റ് ഓഫ് വിക്ടറി പ്രീമിയം XXX റം, ലെമൺ ഡാഷ് പ്രീമിയം ഫ്ലേവർഡ് റം, ആഫ്റ്റർ ഡാർക്ക്‌ വിസ്കി, 8 പിഎം പ്രീമിയം ബ്ലാക്ക് വിസ്കി, കോണ്ടെസ റം, ഓൾഡ് അഡ്മിറൽ ബ്രാണ്ടി എന്നിവയാണ് കമ്പനിയുടെ മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ.

X
Top